ക്യു​ആ​ർ കോ​ഡ് മൊ​ബൈ​ൽ ഫോ​ണ്‍​ വ​ഴി ബ​സ് റൂ​ട്ടു​ക​ൾ, സ​മ​യ​വി​വ​രം ല​ഭി​ക്കും
Friday, November 27, 2020 12:14 AM IST
പാ​ല​ക്കാ​ട്: റോ​ട്ട​റി ക്ല​ബ് ഓ​ഫ് പാ​ല​ക്കാ​ട് ഈ​സ്റ്റ് ബ​സ് സ്റ്റോ​പ്പു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പിച്ച ക്യു​ആ​ർ കോ​ഡ് മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച് സ്കാ​ൻ ചെ​യ്യു​ന്ന ഏ​തൊ​രു വ്യ​ക്തി​ക്കും ആ ​വ​ഴി​പോ​കു​ന്ന ബ​സു​ക​ളു​ടെ സ​മ​യ​വും റൂ​ട്ടു​ക​ളെ കു​റി​ച്ചും വി​വ​രം ല​ഭി​ക്കും.
ബ​സ് കാ​ത്തു​നി​ല്ക്കു​ന്ന​വ​ർ​ക്ക് പ്ര​ത്യേ​കി​ച്ച് സ്ത്രീ​ക​ൾ​ക്ക് ഇ​തു​വ​ള​രെ പ്ര​യോ​ജ​ന​ക​ര​മാ​ണ്. മ​റ്റു​ള്ള യ​ത്ര​ക്കാ​രോ​ട് താ​ൻ എ​വി​ടെ പോ​കു​ന്നു​വെ​ന്ന് വെ​ളി​പ്പെ​ടു​ത്താ​തെ ത​ന്നെ ബ​സ് വി​വ​ര​ങ്ങ​ൾ അ​റി​യാ​നാ​കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ. ​എ​സ്.​മു​ത്തു​കു​മാ​ർ അ​റി​യി​ച്ചു. തു​ട​ക്ക​മെ​ന്ന നി​ല​യി​ൽ പ​തി​ന​ഞ്ചു സ്ഥ​ല​ങ്ങ​ളി​ൽ ഈ ​സൗ​ക​ര്യം ല​ഭ്യ​മാ​ണ്.
റോ​ട്ട​റി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ർ​ടി​ഒ പി.​ശി​വ​കു​മാ​ർ​ ക്യു ​ആ​ർ കോ​ഡ് സൗ​ക​ര്യം ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി റൊ​ട്ടേ​റി​യ​ൻ എം.​കെ.​ര​മേ​ഷ്, മ​റ്റു റോ​ട്ട​റി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.