സ​ഞ്ച​ര​യോ​ഗ്യ​മ​ല്ലാ​ത്ത ക​മ്മാ​ന്ത​റ പാ​ത​യ്ക്ക് ശാ​പ​മോ​ക്ഷം ഉ​ണ്ടാ​വ​ണ​മെ​ന്ന് ആവശ്യം
Friday, November 27, 2020 12:11 AM IST
ചി​റ്റൂ​ർ: അ​ത്തി​മ​ണി ക​മ്മാ​ന്ത​റ റോ​ഡ് ത​ക​ർ​ന്ന് വ്യാ​പ​ക ഗ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ വാ​ഹ​ന​സ​ഞ്ചാ​രം അ​തീ​വ ദു​ഷ്ക്ക​രം. വാ​ഹ​ന​ങ്ങ​ളു​ടെ ട​യ​റു​ക​ൾ പ​ഞ്ച​റാ​യും യ​ന്ത്ര​ത​ക​രാ​റു​ണ്ടാ​യി വ​ഴി​യി​ൽ അ​ക​പ്പെ​ടു​ന്ന​ത് പ​തി​വു കാ​ഴ്ച്ച.​ഇ​തു​വ​ഴി​യേ ഓ​ട്ടോ​യി​ൽ സ​ഞ്ച​രി​ക്ക​ണ​മെ​ങ്കി​ൽ മു​ൻ​കൂ​റാ​യി വേ​ദ​നാ​സം​ഹാ​രി​ക​ളും ക​രു​ത​ണം. പ​തി​ന​ഞ്ചു വ​ർ​ഷം മു​ൻ​പ് നി​ർ​മ്മി​ച്ച പാ​ത​യി​ൽ സം​ര​ക്ഷ​ണ​മൊ​ന്നും ന​ട​ത്താ​തി​നാ​ൽ ടാ​റി​ള​കി ഗ​ർ​ത്ത​ങ്ങ​ളും മെ​റ്റ​ലും മാ​ത്ര​മാ​ണു​ള്ള​ത്. രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ സ്ഥ​ല​പ​രി​ച​യ​മി​ല്ലാ​ത്ത​വ​ർ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി ഗ​ർ​ത്ത​ങ്ങ​ളി​ലി​റ​ങ്ങി മ​റി​ഞ്ഞ് യാ​ത്ര​ക്കാ​ര​ൻ പ​രി​ക്കേ​റ്റ അ​പ​ക​ട​ങ്ങ​ളും ന​ട​ത്തി​ട്ടു​ണ്ട്.​മൂ​പ്പ​ൻ​കു​ളം,ത​ത്തി​മ​ണി ഭാ​ഗ​ത്തു നി​ന്നും കൊ​ല്ല​ങ്കോ​ട്ടി​ലേ​ക്ക് ദൂ​ര​ക്കു​റ​വു​ള്ള വ​ഴി​യെ​ന്ന​തി​നാ​ൽ യാ​ത്ര​ക്കാ​ർ കൂ​ടു​ത​ലാ​യി സ​ഞ്ച​രി​ക്കു​ന്ന വ​ഴി​യാ​ണി​ത്.