പോ​ത്തു​ണ്ടി ഡാം ​സാ​ഹ​സി​ക ടൂ​റി​സം സവാരി തുടങ്ങുന്ന​തും കാ​ത്ത് സ​ഞ്ചാ​രി​ക​ൾ
Wednesday, November 25, 2020 10:07 PM IST
നെന്മാറ: നെ​ല്ലി​യാ​ന്പ​തി സ​ഞ്ചാ​രി​ക​ളു​ടെ ഇ​ട​ത്താ​വ​ള​മാ​യ പോ​ത്തു​ണ്ടി ഡാം ​ഉ​ദ്യാ​ന​ത്തി​ൽ സ്ഥാ​പി​ച്ച ക​ളി​യ​ന്ത്ര​ങ്ങ​ളി​ലെ സ​വാ​രി​ക​ൾ തേ​ടി എ​ത്തു​ന്ന​വ​ർ നി​രാ​ശ​രാ​യി മ​ട​ങ്ങു​ന്നു. ക​ഴി​ഞ്ഞ മാ​സം 22ന് ​മു​ഖ്യ​മ​ന്ത്രി ഒൗ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം ന​ട​ത്തി​യെ​ങ്കി​ലും പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു കൊ​ടു​ത്തി​ട്ടി​ല്ല.

ഇ​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​തെ ധൃ​തി​പി​ടി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു. സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രെ ക​ണ്ടെ​ത്തി ഏ​ൽ​പ്പി​ക്കാ​നു​ള്ള ഡാം ​അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യി​ട്ടേ ഉ​ള്ളൂ. സാ​ഹ​സി​ക ടൂ​റി​സം പ​ദ്ധ​തി​യി​ൽ സ്ഥാ​പി​ച്ച വി​വി​ധ സ​വാ​രി​ക​ൾ തു​റ​ന്നു കൊ​ടു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് വി​വി​ധ വ​കു​പ്പു​ക​ളു​ടെ ആ​ദ്യ യോ​ഗം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പാ​യി ന​ട​ത്തി​യി​രു​ന്നു. വി​ദ​ഗ്ധ​രു​ടെ സം​ഘം ഉ​ൾ​പ്പെ​ടു​ന്ന ഏ​ജ​ൻ​സി​ക​ളെ നി​ശ്ച​യി​ക്കു​ന്ന​തി​നു​ള്ള ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. സു​ര​ക്ഷി​ത​മാ​യി കൈ​കാ​ര്യം ചെ​യ്യാ​നും അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​നും ത​യാ​റാ​കു​ന്ന ഏ​ജ​ൻ​സി​ക​ളെ ഉ​ട​ൻ ക​ണ്ടെ​ത്തും. ഇ​ൻ​ഷു​റ​ൻ​സ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പ്ര​വേ​ശ​ന ഫീ​സ് നി​ര​ക്ക് നി​ശ്ച​യി​ച്ച് ഏ​ജ​ൻ​സി​ക​ളെ ഏ​ൽ​പ്പി​ക്കു​ന്ന രീ​തി​യാ​ണ് നീ​ണ്ടു​പോ​കു​ന്ന​ത്. തി​ര​ഞ്ഞെ​ടു​പ്പി​ന്‍റെ തി​ര​ക്കു ക​ഴി​ഞ്ഞ് അ​ടു​ത്ത മാ​സ​മ​വ​സാ​ന​ത്തോ​ടെ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​നാ​കു​മെ​ന്നാ​ണു വി​ല​യി​രു​ത്ത​ൽ. ആ​കെ അ​നു​വ​ദി​ച്ച 7.5 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യി​ൽ ആ​ദ്യ​ഘ​ട്ട​മാ​യി ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ൽ അ​നു​വ​ദി​ച്ച 4 കോ​ടി രൂ​പ​യു​ടെ പ്ര​വൃ​ത്തി​യാ​ണ് പൂ​ർ​ത്തി​യാ​യ​ത്. 4 കോ​ടി​യു​ടെ പ​ദ്ധ​തി​യി​ൽ 40 ഇ​നം ക​ളി​ക്കോ​പ്പു​ക​ളു​മാ​യി കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക്, തു​റ​ന്ന ജിം​നേ​ഷ്യം, ഉ​ദ്യാ​ന​ത്തോ​ടു ചേ​ർ​ന്ന് സാ​ഹ​സി​ക യാ​ത്ര​ക​ളാ​യ സി​പ്ലൈ​ൻ, സ്കൈ ​സൈ​ക്കി​ൾ, സ്കൈ​സ​ർ​ഫി​ങ്, പെ​യി​ന്‍റ്ബോ​ൾ തു​ട​ങ്ങി 11 ഇ​ന​ങ്ങ​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. നെ​ല്ലി​യാ​ന്പ​തി യാ​ത്ര​യി​ൽ ഇ​ട​ത്താ​വ​ള​മാ​യ പോ​ത്തു​ണ്ടി ഉ​ദ്യാ​ന​ത്തി​ൽ സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക് കൂ​ടു​ന്നു​ണ്ട്. സാ​ഹ​സി​ക യാ​ത്ര​ക​ളാ​യ പ​ല​യി​നം ക​ളി ഉ​പ​ക​ര​ണ​ങ്ങ​ളും സ്ഥാ​പി​ച്ച പു​തി​യ ഉ​ദ്യാ​നം തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ത്ത​തി​ൽ സ​ഞ്ചാ​രി​ക​ളി​ൽ പ​ല​ർ​ക്കും മു​റു​മു​റു​പ്പു​ണ്ട്.

സാ​ഹ​സി​ക ഉ​ദ്യാ​നം തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു വേ​ണ്ടു​ന്ന ന​ട​പ​ടി​ക​ൾ വ​കു​പ്പ​ധി​കാ​രി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യം ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ശ​ക്ത​മാ​ണ്.