പ​റ​ന്പി​ക്കു​ളം പൂ​പ്പാ​റ കോ​ള​നി​യി​ൽ പോ​ളിം​ഗ് സ്റ്റേ​ഷ​ൻ അ​നു​വ​ദി​ച്ച് ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി
Wednesday, November 25, 2020 10:07 PM IST
മു​ത​ല​മ​ട: ഉൗ​രു​വാ​സി​ക​ളു​ടെ നി​ര​ന്ത​ര ആ​വ​ശ്യ​ത്തി​നും നി​വേ​ദ​ന​ങ്ങ​ൾ​ക്കു​മൊ​ടു​വി​ൽ പ​റ​ന്പി​ക്കു​ളം പൂ​പ്പാ​റ കോ​ള​നി​യി​ൽ പോ​ളിം​ഗ് സ്റ്റേ​ഷ​ൻ അ​നു​വ​ദി​ച്ച് ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. കോ​ള​നി​യി​ലെ ക​മ്യൂ​ണി​റ്റി ഹാ​ളാ​ണ് പോ​ളിം​ഗ് ബൂ​ത്ത്.

ഇ​തോ​ടെ പ​റ​ന്പി​ക്കു​ളം വ​ന​മേ​ഖ​ല​യി​ൽ അ​ഞ്ചാ​മ​ത്തെ പോ​ളിം​ഗ് സ്റ്റേ​ഷ​നാ​യി. ഇ​തി​നു​മു​ന്പ് 16 കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ​യു​ള്ള പ​റ​ന്പി​ക്കു​ളം ജം​ഗ്ഷ​നി​ലെ ടൈ​ഗ​ർ ഹാ​ളി​ലെ​ത്തി​യാ​ണ് ഉൗ​രു​വാ​സി​ക​ൾ വോ​ട്ടു​ചെ​യ്തി​രു​ന്ന​ത്.

എ​ളു​പ്പ​ത്തി​ൽ എ​ത്താ​ൻ പ​റ​ന്പി​ക്കു​ളം ഡാ​മി​ലൂ​ടെ പ്ര​ത്യേ​ക ച​ങ്ങാ​ടം തു​ഴ​ഞ്ഞ് വോ​ട്ട​ർ​മാ​ർ എ​ത്തു​ന്ന​ത് എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്തെ​യും കൗ​തു​ക കാ​ഴ്ച​യാ​യി​രു​ന്നു. 127 വോ​ട്ട​ർ​മാ​രാ​ണ് പൂ​പ്പാ​റ കോ​ള​നി​യി​ലു​ള്ള​ത്. മു​ത​ല​മ​ട പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന എ​ൻ.​എം.​മു​ഹ​മ്മ​ദ് കാ​സി​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ര​ന്ത​രം ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളും​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക​ളു​ടെ ഇ​ട​പെ​ട​ലു​മാ​ണ് പൂ​പ്പാ​റ​യി​ൽ പോ​ളിം​ഗ് സ്റ്റേ​ഷ​ൻ എ​ന്ന ചി​ര​കാ​ല ആ​വ​ശ്യം നി​റ​വേ​റു​ന്ന​തി​ന് കാ​ര​ണ​മാ​യ​ത്.

വൈ​ദ്യു​തി എ​ത്താ​ത്ത കോ​ള​നി​യി​ൽ ജ​ന​റേ​റ്റ​ർ ഉ​പ​യോ​ഗി​ച്ചാ​വും തെ​ര​ഞ്ഞെ​ടു​പ്പ് സ​ജ്ജീ​ക​ര​ണം ന​ട​ത്തു​ക.