എ​കെ​ഡ​ബ്ല്യു​ആ​ർ എ​ഫ് ജി​ല്ലാ സ്ഥാ​പ​ക​ദി​നാ​ച​ര​ണം ന​ട​ത്തി
Wednesday, November 25, 2020 10:07 PM IST
പാ​ല​ക്കാ​ട്: എ​കെ​ഡ​ബ്ല്യു​ആ​ർ എ​ഫി​ന്‍റെ അ​ഞ്ചാം ജി​ല്ലാ സ്ഥാ​പ​ക ദി​നാ​ച​ര​ണം കോ​ട്ട​മൈ​ത​നാ​ണ് ന​ട​ത്തി. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ൻ​റ് അ​ബ്ദു​ൾ ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ജി​ല്ലാ ര​ക്ഷാ​ധി​കാ​രി കെ.​കാ​ദ​ർ മൊ​യ്തീ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഉ​ദ്ഘാ​ട​ന​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള കൈ​വ​ല്യ ലോ​ണ്‍ പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ 72 പേ​ർ​ക്ക് കി​ട്ടാ​നു​ണ്ട്. അ​ത് ഉ​ട​നേ കൊ​ടു​ത്തു​തീ​ർ​ക്കു​ക, ആ​ശ്വാ​സ​കി​ര​ണം പെ​ൻ​ഷ​ൻ 17 മാ​സ​ത്തെ കു​ടി​ശി​ക​യു​ള്ള​ത് കൊ​ടു​ത്ത് തീ​ർ​ക്കു​ക, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള മെ​ഡി​ക്ക​ൽ ബോ​ർ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​വി​ഡ് മൂ​ലം ഇ​പ്പോ​ൾ നി​ർ​ത്തി​വ​ച്ച​ത് പു​നഃ​സ്ഥാ​പി​ച്ച് അ​ർ​ഹ​ത ഉ​ള്ള​വ​ർ​ക്ക് മെ​ഡി​ക്ക​ൽ ബോ​ർ​ഡ് കൂ​ടി ഉ​ട​നേ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്യു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. പി.​ടി.​ബാ​ല​ഗോ​പാ​ൽ, ടി.​കെ.​ദി​നേ​ശ്, സി.​ദു​രൈ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ.​ജ​യ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.