പാ​തി​വ​ഴി​യി​ൽ പ​ഠ​നം മു​ട​ങ്ങി​യ​വ​ർ​ക്ക് പ്ര​തീ​ക്ഷ​യേ​കി ഹോ​പ്പ് പദ്ധതി
Wednesday, November 25, 2020 10:07 PM IST
പാ​ല​ക്കാ​ട്: പാ​തി​വ​ഴി​യി​ൽ പ​ഠ​നം നി​ർ​ത്തി​യ കു​ട്ടി​ക​ൾ​ക്കും പ​ത്താം ക്ലാ​സി​ൽ പ​രാ​ജ​യ​പ്പെ​ട്ട​വ​ർ​ക്കും തു​ട​ർ​പ​ഠ​ന​ത്തി​ന് അ​വ​സ​ര​മൊ​രു​ക്കു​ന്ന ഹോ​പ്പ് പ​ദ്ധ​തി​ക്ക് പാ​ല​ക്കാ​ട് തു​ട​ക്ക​മാ​യി. പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സ​ർ​ക്കാ​ർ, ഇ​ത​ര സം​വി​ധാ​ന​ങ്ങ​ളു​ടെ​യും ജ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന ഹോ​പ്പ് പ​ദ്ധ​തി​പ്ര​കാ​രം പ​രി​ശീ​ല​നം ന​ല്കി കു​ട്ടി​ക​ളെ എ​സ് എ​സ് എ​ൽ​സി പ​രീ​ക്ഷ എ​ഴു​തി​ച്ച് മി​ക​ച്ച​വി​ജ​യം ക​ര​സ്ഥ​മാ​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി.

പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന നോ​ഡ​ൽ ഓ​ഫീ​സ​ർ ഐ​ജി പി.​വി​ജ​യ​നാ​ണ്. ഹോ​പ്പ് പ​ദ്ധ​തി​ക്കാ​യി വി​ദ​ഗ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഹോ​പ്പ് മാ​ന്വ​ൽ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഓ​രോ ഹോ​പ്പ് സെ​ൻ​റ​റി​ലും അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശീ​ല​നം ന​ല്കു​ന്ന​ത്.

കു​ട്ടി​ക​ൾ​ക്കു​ള്ള ക്ലാ​സു​ക​ൾ​ക്കൊ​പ്പം ര​ക്ഷി​താ​ക്ക​ളു​മാ​യും ആ​ശ​യ​വി​നി​മ​യം ന​ട​ത്തും. സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്ക്കു​ന്ന കു​ട്ടി​ക​ളെ വി​ദ്യാ​ഭ്യാ​സ​പ​ര​മാ​യി ശാ​ക്തീ​ക​രി​ക്കു​ക​യും കു​ടും​ബ​ത്തി​നും സ​മൂ​ഹ​ത്തി​നും പ്ര​യോ​ജ​ന​ക​ര​മാ​യ രീ​തി​യി​ൽ മാ​ർ​ഗ​ദ​ർ​ശ​നം ചെ​യ്യു​ന്ന നന്മ ​ഫൗ​ണ്ടേ​ഷ​ന്‍റെ ഈ ​പ​ദ്ധ​തി സം​സ്ഥാ​ന​ത്തു​ത​ന്നെ ശ്ര​ദ്ധേ​യ​മാ​ണ്. പാ​ല​ക്കാ​ട് ന​ട​ത്തി​യ പ​രി​പാ​ടി അ​ഡീ​ഷ​ണ​ൽ എ​സ് പി ​പി.​ബി.​പ്ര​ശോ​ഭ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നന്മ ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് കാ​സിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ശ്രീ​ജി​ത്ത് വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ഉ​ന്ന​ത പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രും ജി​ല്ലാ പോ​ലീ​സും പാ​ല​ക്കാ​ട് നന്മ ​ഫൗ​ണ്ടേ​ഷ​നും സം​യു​ക്ത​മാ​യാ​ണ് ഹോ​പ്പ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ട​ത്. സേ ​പ​രീ​ക്ഷ​യി​ൽ വി​ജ​യി​ക്കാ​ൻ ക​ഴി​യാ​തെ പോ​യ, ഡ്രോ​പ്പ് ഒൗ​ട്ടാ​യ പ​ത്തു​കു​ട്ടി​ക​ൾ​ക്കാ​ണ് പാ​ല​ക്കാ​ട് ടൗ​ണ്‍ സൗ​ത്ത് ക​ണ്‍​ട്രോ​ൾ റൂ​മി​ൽ ക്ലാ​സു​ക​ൾ തു​ട​ങ്ങു​ന്ന​ത്. അ​ഡീ​ഷ​ണ​ൽ എ​സ്പി പി.​ബി.​പ്ര​ശോ​ഭ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ നന്മ ​ഫൗ​ണ്ടേ​ഷ​ൻ പാ​ല​ക്കാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റി​ട്ട​യേ​ഡ് ഡി​വൈ​എ​സ്പി മു​ഹ​മ്മ​ദ് കാ​സിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടൗ​ണ്‍ സൗ​ത്ത് പി.​എ​സ് എ​സ്എ​ച്ച് ഒ.​അ​ബ്ദു​ൾ മു​നീ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.

നന്മ ​ഫൗ​ണ്ടേ​ഷ​ൻ സെ​ക്ര​ട്ട​റി അ​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ ജി​സ ജോ​മോ​ൻ, അ​ഡ്വ. രാ​ജേ​ഷ് കു​മാ​ർ, അ​ഡ്വ. ര​മേ​ഷ്, ചെ​ന്താ​മ​രാ​ക്ഷ​ൻ, ബാ​ല​കൃ​ഷ്ണ​ൻ, എ​സ് ഐ ​സു​ജി​ത്ത്, സ​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ.​ബി.​അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ശ്രീ​ജി​ത്ത് ക്ലാ​സ് സം​ബ​ന്ധി​ച്ച് വി​ശ​ദീ​ക​ര​ണം ന​ല്കി. വി​ദ്യ​ഭ്യാ​സ​പ്ര​വ​ർ​ത്ത​ക​രും ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.