ക്ഷീ​ര​ക​ർ​ഷ​ക പ്ര​തി​ഷേ​ധം ന​ട​ത്തി
Wednesday, November 25, 2020 10:07 PM IST
വ​ട​ക്ക​ഞ്ചേ​രി: ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത മ​റു​നാ​ട​ൻ പാ​ൽ​വ​ര​വ് നി​യ​ന്ത്രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ണ്ണം​കു​ള​ത്ത് ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ പ്ര​തി​ഷേ​ധം ന​ട​ന്നു. പ്ര​തി​ഷേ​ധം ക​ണ്ണം​കു​ളം ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ന്‍റ് വി.​ജെ.​ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​ലി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​പി.​പ​ദ്മ​നാ​ഭ​ൻ പ്ര​സം​ഗി​ച്ചു.വി​വി​ധ​പേ​രു​ക​ളി​ൽ നാ​ല്പ​തോ​ളം പാ​ൽ​വാ​ഹ​ന​ങ്ങ​ൾ അ​തി​ർ​ത്തി ക​ട​ന്ന് കേ​ര​ള​ത്തി​ലെ​ത്തു​ന്ന​തി​നാ​ൽ മി​ൽ​മ പാ​ലി​ന് ആ​വ​ശ്യ​ക്കാ​രി​ല്ലാ​ത്ത സ്ഥി​തി​യും അ​തു​വ​ഴി ഇ​വി​ട​ത്തെ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് പ​ശു​വ​ള​ർ​ത്ത​ൽ ന​ഷ്ട​ക​ണ​ക്കാ​കു​ന്ന സ്ഥി​തി​യു​മാ​ണെ​ന്ന് ക​ർ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി.