സ്നേ​ഹ​ഗി​രി സെ​ന്‍റ് പോ​ൾ​സ് പ​ള്ളി​യി​ൽ പൗ​രോ​ഹി​ത്യ​ജൂ​ബി​ലി അ​പൂ​ർ​വ​സം​ഗ​മം
Wednesday, November 25, 2020 10:07 PM IST
വ​ട​ക്ക​ഞ്ചേ​രി: സ്നേ​ഹ​ഗി​രി സെ​ന്‍റ് പോ​ൾ​സ് ഇ​ട​വ​ക​യി​ൽ ഇ​ട​വ​ക​യു​ടെ സ്ഥാ​പ​ക​നും രൂ​പ​താ​വി​കാ​രി ജ​ന​റാ​ളു​മാ​യി​രു​ന്ന മോ​ണ്‍. ജോ​സ​ഫ് ചി​റ്റി​ല​പ്പി​ള്ളി​യു​ടെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യും ഇ​ട​വ​കാം​ഗ​വും കേ​ര​ള സോ​ഷ്യ​ൽ സ​ർ​വീ​സ് ഫോ​റം ഡ​യ​റ​ക്ട​റും കെ​സി​ബി​സി ജ​സ്റ്റീ​സ് ആ​ൻ​ഡ് പീ​സ് ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി​യു​മാ​യ ഫാ.​ജേ​ക്ക​ബ് മാ​വു​ങ്ക​ൽ, ഇ​ട​വ​ക​വി​കാ​രി ഫാ. ​ജോ​ജി വ​ട​ക്കേ​ക്ക​ര എ​ന്നി​വ​രു​ടെ പൗ​രോ​ഹി​ത്യ സി​ൽ​വ​ർ ജൂ​ബി​ലി​യു​മാ​ണ് സം​യു​ക്ത​മാ​യി ആ​ഘോ​ഷി​ച്ച​ത്.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ത്തി​യ ച​ട​ങ്ങി​ൽ ഫൊ​റോ​നാ​വി​കാ​രി ഫാ. ​ജ​യ്സ​ണ്‍ കൊ​ള്ള​ന്നൂ​ർ, ഫാ. ​ജോ​ർ​ജ് എം ​എ​സ് ടി, ​ഫാ.​ജി​നോ പു​റ​മീ​ത്തി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ഡെ​ന്നി തെ​ങ്ങും​പ​ള്ളി, ബി​ജു വ​ലി​യ​പ​റ​ന്പി​ൽ, ജി​സ്മി ജോ​യി, ദി​യ മ​രി​യ​ബി​ജു, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ന്നേ​ദി​വ​സം ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​രി​ച്ച നി​ജി​ൽ ജോ​മോ​ൻ ന​ന്ദി പ​റ​ഞ്ഞു. സ്നേ​ഹ​വി​രു​ന്നും ഒ​രു​ക്കി​യി​രു​ന്നു.