തി​രു​വി​ല്വാ​മ​ല റോ​ഡ് പു​ന​ർ​നി​ർ​മാ​ണ​ത്തി​ൽ ഒ​ന്ന​ര​വ​ർ​ഷ​മാ​യി അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്നു
Wednesday, November 25, 2020 10:07 PM IST
ഒ​റ്റ​പ്പാ​ലം: ഒ​ന്ന​ര വ​ർ​ഷ​ത്തി​ലേ​റെ​യാ​യി തി​രു​വി​ല്വാ​മ​ല റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ൽ അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്നു. എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രോ​ട് ചോ​ദി​ക്കു​ന്പോ​ഴെ​ല്ലാം പെ​ട്ടെ​ന്നു​ത​ന്നെ പൂ​ർ​ത്തി​യാ​കു​മെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.
പൊ​ടി​ശ​ല്യം​കൂ​ടി രൂ​ക്ഷ​മാ​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളും നാ​ട്ടു​കാ​രും ഏ​റെ ദു​രി​ത​ത്തി​ലാ​ണ്. ല​ക്കി​ടി പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യം മു​ത​ൽ റെ​യി​ൽ​വെ ഗേ​റ്റ് വ​രെ​യു​ള്ള റോ​ഡാ​ണ് ഈ ​സ്ഥി​തി​യി​ലു​ള്ള​ത്. പ​ല​യി​ട​ത്തും ക്വാ​റി​മാ​ലി​ന്യം ത​ള്ളി റോ​ഡ് കാ​ണാ​നാ​വാ​ത്ത സ്ഥി​തി​യാ​ണ്.

ക​ണ്ടും​കു​ഴി​യും നി​റ​ഞ്ഞ പാ​ത​യി​ലൂ​ടെ പോ​കു​ന്ന പ​ല​വാ​ഹ​ന​ങ്ങ​ളും കേ​ടു​വ​രി​ക​യാ​ണ്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​തും പ​തി​വാ​ണ്. ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​യ റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം തു​ട​ങ്ങി​യി​ട​ത്ത് ക​ഴി​ഞ്ഞ മാ​ർ​ച്ച് മാ​സ​ത്തി​ൽ പ​ണി പൂ​ർ​ത്തി​യാ​ക്കു​മെ​ന്നാ​യി​രു​ന്നു പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ കൊ​റോ​ണ വ​ന്ന​തോ​ടെ പി​ന്നീ​ട് വ​ന്ന മ​ഴ​ക്കാ​ലം ക​ഴ​ഞ്ഞ് വെ​യി​ൽ തെ​ളി​ഞ്ഞാ​ൽ ന​ന്നാ​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞ​ത്. ഒ​ടു​വി​ൽ വേ​ന​ൽ പി​റ​ന്നി​ട്ടും ഈ ​റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച​ട്ടം നി​ല​വി​ൽ വ​ന്നാ​ലും ടെ​ണ്ട​ർ ക​ഴി​ഞ്ഞ​തു​കൊ​ണ്ട് പ്ര​വൃ​ത്തി ന​ട​ത്താ​നാ​കു​മെ​ന്ന് പ​റ​ഞ്ഞ​തും ഒ​ടു​വി​ൽ പാ​ഴ് വാ​ക്കാ​യി തു​ട​രു​ക​യാ​ണ്.