വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ അ​പ​രന്മാരു​ടെ സാ​ന്നി​ധ്യം യു​ഡി​എ​ഫി​ന് ത​ല​വേ​ദ​ന
Wednesday, November 25, 2020 10:07 PM IST
വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ അ​പ​രന്മാരു​ടെ സാ​ന്നി​ധ്യം യു​ഡി​എ​ഫി​ന് ത​ല​വേ​ദ​ന​യാ​കും. ര​ണ്ടി​ട​ത്ത് എ​ൽ​ഡി​എ​ഫി​നു​മു​ണ്ട് അ​പ​രന്മാർ. വാ​ർ​ഡ് ആ​റ്, എ​ട്ട്, 12, 13, 14, 15 17, 18, 19 വാ​ർ​ഡു​ക​ളി​ലാ​ണ് യു​ഡി​എ​ഫി​ന് അ​പ​ര​ശ​ല്യ​മു​ള്ള​ത്. വാ​ർ​ഡ് എ​ട്ടി​ലും 19-ലും ​എ​ൽ​ഡി​എ​ഫി​നു​മു​ണ്ട് അ​പ​രന്മാർ.
വാ​ർ​ഡ് ആ​റി​ൽ സ​തീ​ഷ് കു​മാ​റാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. ചി​ഹ്നം കൈ. ​എ​ന്നാ​ൽ സി.​സ​തീ​ഷ് എ​ന്ന പേ​രി​ൽ ഇ​വി​ടെ സ്വ​ത​ന്ത്ര​നു​ണ്ട്. ടെ​ന്നീ​സ് റാ​ക്ക​റ്റാ​ണ് ചി​ഹ്നം. ഈ ​പേ​രു​ക​ളോ​ടെ സാ​ദൃ​ശ്യ​മു​ള്ള ജി.​പ്ര​തീ​ഷാ​ണ് ഇ​വി​ടെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി. അ​ഭി​ഭാ​ഷ​ക​നാ​യ എം.​മു​ര​ളീ​ധ​ര​നാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. വി​ജ​യ​ൻ എ​ന്ന മ​റ്റൊ​രു സ്വ​ത​ന്ത്ര​നും വാ​ർ​ഡി​ൽ ബ​ലാ​ബ​ല​ത്തി​നു​ണ്ട്. വാ​ർ​ഡ് എ​ട്ട് തെ​ക്കേ​ത്ത​റ​യി​ൽ വി.​ശ്രീ​നാ​ഥാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. എ​ന്നാ​ൽ കെ.​ശ്രീ​നാ​ഥ് എ​ന്ന സ്വ​ത​ന്ത്ര​ൻ മ​ണ്‍​ക​ലം ചി​ഹ്ന​ത്തി​ൽ സ്വ​ത​ന്ത്ര​നാ​യു​ണ്ട്. ഇ​വി​ടെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ​ൻ.​സ​തീ​ഷ് കു​മാ​റി​നു​മു​ണ്ട് അ​പ​ര​ൻ. ര​ണ്ടു​വാ​ളും പ​രി​ച​യും ചി​ഹ്്ന​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന സ​തീ​ഷ് കു​മാ​ർ. ആ​ർ.​രാ​ജേ​ഷാ​ണ് ഇ​വി​ട​ത്തെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി.

വാ​ർ​ഡ് 12-ൽ ​യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഇ​ല്യാ​സ് പ​ടി​ഞ്ഞാ​റെ​ക്ക​ള​ത്തി​നു അ​പ​ര​ൻ മു​ന്തി​രി​ക്കു​ല ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന ഐ.​ഇ​ല്യാ​സാ​ണ്. വാ​ർ​ഡ് 13 ൽ ​യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ സി.​മു​ത്തു​വി​ന്‍റെ അ​പ​ര​നാ​യു​ള്ള​ത് ടേ​ബി​ൾ ഫാ​ൻ ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന മു​ത്തു​വാ​ണ്. ഇ​ട​തു​മു​ന്ന​ണി സി​പി​ഐ​യ്ക്ക് ന​ല്കി​യി​ട്ടു​ള്ള വാ​ർ​ഡാ​ണി​ത്. ജ​മാ​ലു​ദീ​നാ​ണ് സി​പി​ഐ സ്ഥാ​നാ​ർ​ഥി. വി​ഗ്നേ​ഷാ​ണ് ബി​ജെ​പി സ്ഥാ​നാ​ർ​ഥി.

വാ​ർ​ഡ് 14-ൽ ​അ​പ​ര​ക​ൾ​ക്കൊ​പ്പം സ്ഥാ​നാ​ർ​ഥി പ്ര​ള​യ​വും മു​ന്ന​ണി​ക​ൾ​ക്ക് ബ​ല​പ​രീ​ക്ഷ​ണ​മാ​കും. ര​മ​ണി ഭാ​സ്ക​ര​നാ​ണ് ഇ​വി​ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. എ​ന്നാ​ൽ ആ​ന്‍റി​ന ചി​ഹ്ന​ത്തി​ൽ കെ.​ര​മ​ണി അ​പ​ര​യാ​യു​ണ്ട്. കൂ​ടാ​തെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ ബ​ന്ധ​വും ഇ​വി​ടെ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. റി​ബ​ൽ ശ​ല്യ​വും യു​ഡി​എ​ഫ് വാ​ർ​ഡി​ലു​ണ്ട്. ആ​റ് സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് വാ​ർ​ഡി​ൽ അ​ങ്കം കു​റി​ക്കു​ന്ന​ത്. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ​ര​ന്പ​രാ​ഗ​ത കോ​ണ്‍​ഗ്ര​സ് കു​ടും​ബ​ത്തി​ൽ​നി​ന്നാ​ണെ​ന്ന​തും അ​ധ്വാ​നം കൂ​ട്ടും.
വാ​ർ​ഡ് 15-ൽ ​യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ദേ​വ​ദാ​സി​നെ​തി​രേ അ​പ​ര​നാ​യി ബ​ലൂ​ണ്‍ ചി​ഹ്ന​ത്തി​ൽ ദേ​വ​ദാ​സ​നു​ണ്ട്. യു​ഡി​എ​ഫ് കേ​ര​ള കോ​ണ്‍​ഗ്ര​സ് പി.​ജെ.​ജോ​സ​ഫ് വി​ഭാ​ഗ​ത്തി​നു കൊ​ടു​ത്തി​ട്ടു​ള്ള വാ​ർ​ഡ് 17ൽ ​ഷി​ജി കെ.​പോ​ളാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. എ​ന്നാ​ൽ എം.​ഷി​ജി എ​ന്ന പേ​രി​ൽ ഇ​വി​ടെ ബ​ലൂ​ണ്‍ ചി​ഹ്ന​ത്തി​ൽ അ​പ​ര​യു​ണ്ട്. കെ.​പി.​ഫൗ​സി​യ​യാ​ണ് ഇ​വി​ടെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി.

വാ​ർ​ഡ് 18ൽ ​വേ​ണു​ഗോ​പാ​ല​നാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. വേ​ണു എ​ന്ന അ​പ​ര​ൻ ക്രി​ക്ക​റ്റ് ബാ​റ്റ് ചി​ഹ്ന​ത്തി​ൽ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. എ.​ടി.​വ​ർ​ഗീ​സ് കു​ട്ടി​യാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. ക​രു​ത്തു​കാ​ട്ടാ​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യും അ​ങ്ക​ത്തി​നു​ണ്ട്. വാ​ർ​ഡ് 19-ൽ ​എ​ൽ​ഡി​എ​ഫി​നും യു​ഡി​എ​ഫി​നും അ​പ​രന്മാരു​ണ്ട്.