മണ്ണാർക്കാട്ട് നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്തുകളിലായി 680 സ്ഥാനാർഥികൾ
മണ്ണാർക്കാട്: നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, എട്ടു ഗ്രാമപഞ്ചായത്തുകളിലുമായി 680 സ്ഥാനാർഥികൾ ജനവിധി തേടുന്നത്. നഗരസഭയിൽ യുഡിഎഫ്, എൽഡിഎഫ്, ബിജെപി സ്വതന്ത്രർ എന്നിങ്ങിനെ 108 സ്ഥാനർഥികളാണുള്ളത്. ഇതിൽ 58 പുരുഷമാരും 50 വനിതകളുമാണ്.
ആറു സീറ്റുകളിൽ സിപിഐയും സിപിഎമ്മും നേർക്കുനേർ മത്സരിക്കുന്നു. സീറ്റ് തഴഞ്ഞതിൽ തുടർന്ന് 22-ാം വാർഡ് നായാടിക്കുന്നിൽ പാർട്ടി ചിഹ്നമായ ധാന്യ കതിരും അരിവാളും ചിഹ്നത്തിൽ സിപിഐ സ്ഥാനാർഥി അബ്ദുൾ നാസർ മത്സരിക്കും. കൂടാതെ 6 ഉഭയമാർഗം, 26 ഗോവിന്ദാപുരം, 27 ഒന്നാം മൈൽ, 28 കാഞ്ഞിരം എന്നിവിടങ്ങളിലായി സ്വതന്ത്ര ചിഹ്നത്തിൽ സിപിഐ സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്.
നഗരസഭ 22-ാം വാർഡ് നായാടിക്കുന്നിലാണ് കൂടുതൽ സ്ഥാനാർഥികൾ മത്സരിക്കുന്നത്. കുടചിഹ്നത്തിൽ മൻസൂർ നായാടിക്കുന്ന് മത്സരിക്കുന്നു.
തെങ്കരപഞ്ചായത്തിൽ 5, 6, 7, 8, 13, 14, 17 വാർഡുകളിലായി 10 സ്വതന്ത്രർ മത്സരിക്കുന്നു. കുമരംപുത്തൂരിൽ വേണ്ടാംകുർശി 12-വാർഡിലാണ് കൂടുതൽ സ്ഥാനാർഥികൾ മത്സരിക്കുന്നത്. അഞ്ചുസ്വതന്ത്രരും മൂന്നുമുന്നണികളുമടക്കം എട്ട് സ്ഥാനാർഥികളാണ് ഇവിടെ മത്സരിക്കുന്നത്. 2ാം വാർഡ് കാരാപ്പാടത്ത് ഏഴുപേർ മത്സരിക്കുന്നു.
കാഞ്ഞിരപ്പുഴയിൽ 30 പുരുഷനും 41 വനിതയുമടക്കം 71, കാരാക്കുർശി 16 പുരുഷൻ, 27 വനിത എന്നിങ്ങിനെ 53, കരിന്പ 57, കോട്ടോപ്പാടം 72, കുമരംപുത്തൂർ 76, തച്ചന്പാറ 49, തെങ്കര 59 എന്നിങ്ങിനെയാണ് സ്ഥാനാർഥികളുടെ എണ്ണം.
മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തിലേക്ക് 29 പുരുഷൻ, 27 വനിത എന്നിങ്ങിനെ 56 സ്ഥാനാർഥികൾ ജനവിധിതേടും. തച്ചന്പാറ പഞ്ചായത്തിൽ ഒന്നാംവാർഡിലാണ് കൂടുതൽ സ്ഥാനാർഥികൾ മത്സരിക്കുന്നത്.
യുഡിഎഫ് ഇടത്, സ്വതന്ത്രൻ, ബിജെപി കൂടാതെ മൂന്നു സ്വതന്ത്രൻമാരും മത്സരിക്കുന്നു. കൂടാതെ ഏഴാം വാർഡ് പാലക്കയം 1,11 വാർഡ് ചെന്തണ്ട് 2, 15-ാം വാർഡ് മാട്ടം 1 എന്നിങ്ങിനെ സ്വതന്ത്രരും ജനവിധിതേടും. അലനല്ലൂർ പഞ്ചായത്തിൽ 42 പുരുഷൻ, 37 വനിത എന്നിങ്ങിനെ 79 സ്ഥാനാർഥികളാണുള്ളത്. രണ്ടാം വാർഡ് കാരാപ്പാടത്ത് 7 പേർ മത്സരിക്കുന്നുണ്ട്. അലനല്ലൂർ 22-ാം വാർഡ് കോട്ടപ്പള്ളയിൽ 7 പേർജനവിധി തേടുന്നുണ്ട്.
സ്ഥാനാർഥികളുടെ പൂർണചിത്രം പുറത്ത് വന്നതോടെ താലൂക്കിലുടനീളം പ്രചാരണപ്രവർത്തനങ്ങൾ ശക്തമായി.