നെന്മാറ ബ്ലോ​ക്കി​ൽ പു​തു​മു​ഖ​ങ്ങ​ളേ​റെ
Wednesday, November 25, 2020 10:07 PM IST
നെന്മാ​റ: നെന്മാറ ബ്ലോ​ക്കി​ൽ പു​തു​മു​ഖ​ങ്ങ​ളും മ​ത്സ​രി​ക്കു​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ തു​ട​ർ​ച്ച​യാ​യി എ​ൽ​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യാ​ണ് അ​ധി​കാ​ര​ത്തി​ൽ വ​ന്ന​ത്. ഇ​ക്കു​റി പ്ര​സി​ഡ​ന്‍റ് പ​ദ​വി പ​ട്ടി​ക​ജാ​തി സം​വ​ര​ണ​മാ​ണ്. പ​തി​മൂ​ന്നം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ 2010ൽ ​ഒ​ന്പ​തു​ഡി​വി​ഷ​നി​ലും 2015ൽ 15 ​ഡി​വി​ഷ​നി​ലും എ​ൽ​ഡി​എ​ഫ് ജ​യി​ച്ചു. ക​ഴി​ഞ്ഞ​ത​വ​ണ ക​യ​റാ​ടി ഡി​വി​ഷ​നി​ൽ മാ​ത്രം കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ത്ഥി ജ​യി​ച്ചു. സി​പി​എ​മ്മി​ൽ ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യി​ൽ​നി​ന്നും ശ്രീ​ജ രാ​ജീ​വാ​ണ് നെന്മാറ ഡി​വി​ഷ​നി​ൽ ഇ​ക്കു​റി​യും മ​ത്സ​രി​ക്കു​ന്ന​ത്.

കെഎസ്ടി​എ കൊ​ല്ല​ങ്കോ​ട് ഉ​പ​ജി​ല്ലാ പ്ര​സി​ഡ​ൻ​റും മു​ൻ നെന്മാറ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ആ​ർ.​ശാ​ന്ത​കു​മാ​ര​ൻ എ​ല​വ​ഞ്ചേ​രി ഡി​വി​ഷ​നി​ൽ ഇ​ക്കു​റി സി​പി​എം സ്ഥാ​നാ​ർ​ത്ഥി​യാ​യി മ​ത്സ​രി​ക്കു​ന്നു. ഈ ​ഡി​വി​ഷ​നി​ൽ മു​ൻ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സെ​ക്ര​ട്ട​റി സി.​സി.​സു​നി​ലാ​ണ് എ​തി​ർ​സ്ഥാ​നാ​ർ​ത്ഥി. എ​ല്ലാ ഡി​വി​ഷ​നു​ക​ളി​ലും പു​തു​മു​ഖ​ങ്ങ​ളെ മൂ​ന്നു മു​ന്ന​ണി​ക​ളും മ​ത്സ​രി​പ്പി​ക്കു​ന്നു​ണ്ട്.