കോ​ട്ടോ​പ്പാ​ട​ത്ത് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി പ​ത്രി​ക പി​ൻ​വ​ലി​ച്ചു
Wednesday, November 25, 2020 10:07 PM IST
മ​ണ്ണാ​ർ​ക്കാ​ട്: കോ​ട്ടോ​പ്പാ​ട​ത്ത് പ​തി​നാ​റാം വാ​ർ​ഡി​ലെ എ​ൽ ഡി​എ​ഫ് സ്ഥാ​ർ​ത്ഥി പി.​പി.​വി​ലാ​സി​നി പ​ത്രി​ക പി​ൻ​വ​ലി​ച്ചു. മു​സ്ലിം​ലീ​ഗ് റി​ബ​ൽ സ്ഥാ​നാ​ർ​ത്ഥി​യു​മാ​യി ര​ഹ​സ്യ​ധാ​ര​ണ​യെ​ന്ന് ആ​രോ​പ​ണം. യു​ഡി​എ​ഫി​ന് മു​ൻ​തൂ​ക്കം ല​ഭി​ച്ചാ​ൽ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് നി​ർ​ദേ​ശി​ക്കാ​റു​ള്ള​ത് പ​തി​നാ​റാം വാ​ർ​ഡി​ലെ സ്ഥാ​നാ​ർ​ത്ഥി​യെ​യാ​ണ്.

ഈ ​സ്ഥാ​നാ​ർ​ത്ഥി​ക്കെ​തി​രെ നി​ല്ക്കു​ന്ന എ​ൽ​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ർ​ത്ഥി പി.​പി.​വി​ലാ​സി​നി​യാ​ണ് പ​ത്രി​ക പി​ൻ​വ​ലി​ച്ച​ത്. ഇ​തി​നു​പി​ന്നി​ൽ മു​സ്ലിം​ലീ​ഗി​ലെ ഒ​രു വി​ഭാ​ഗ​വും സി​പി​എ​മ്മും ത​മ്മി​ൽ ര​ഹ​സ്യ​ധാ​ര​ണ​യു​ണ്ടെ​ന്നു​ള്ള പ്ര​ചാ​ര​ണം ശ​ക്ത​മാ​ണ്.

ഇ​വി​ടെ മു​സ്ലിം​ലീ​ഗി​ന്‍റെ സ്ഥാ​നാ​ർ​ത്ഥി ജ​സീ​ന അ​ക്ക​ര​യ്ക്കെ​തി​രെ റി​ബ​ൽ സ്ഥാ​നാ​ർ​ത്ഥി മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. കെ.​പി.​ഹ​ലീ​മ​യാ​ണ് മു​സ്ലിം​ലീ​ഗ് സ്ഥാ​നാ​ർ​ത്ഥി​ക്കെ​തി​രെ​യു​ള്ള റി​ബ​ൽ സ്ഥാ​നാ​ർ​ത്ഥി. റി​ബ​ൽ സ്ഥാ​നാ​ർ​ത്ഥി​യു​ടെ വി​ജ​യ​ത്തി​നു​വേ​ണ്ടി​യാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി നാ​മ​നി​ർ​ദേ​ശ പ​ത്രി​ക പി​ൻ​വ​ലി​ച്ച​തെ​ന്നാ​ണ് ആ​രോ​പ​ണം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.
ഇ​ത് യു​ഡി​എ​ഫി​ന​ക​ത്തും എ​ൽ​ഡി​എ​ഫി​ന​ക​ത്തും പു​തി​യ അ​സ്വാ​ര​സ്യ​ങ്ങ​ൾ​ക്ക് ഇ​ട​യാ​കും.