മ​ദ്യ​പി​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി ത​ർ​ക്കം: മ​ധ്യ​വ​യ​സ്ക​നെ അ​ടി​ച്ചു​കൊ​ന്നു
Wednesday, November 25, 2020 6:11 PM IST
കോ​യ​ന്പ​ത്തൂ​ർ: മ​ദ്യ​പി​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് മ​ധ്യ​വ​യ​സ്ക​നെ അ​ടി​ച്ചു​കൊ​ന്നു. നെ​ഗ​മം വ​ല​സു പാ​ള​യം ക​റു​പ്പ​സ്വാ​മി (50)യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ക​റു​പ്പ​സ്വാ​മി​യു​ടെ അ​യ​ൽ​വാ​സി​യാ​യ ശ​ക്തി​വേ​ലി​ന്‍റെ സ​ഹോ​ദ​ര​ൻ രാം​കു​മാ​ർ ജോ​ലി​ക്കു​പോ​കാ​തെ ക​റു​പ്പ​സ്വാ​മി​യോ​ടൊ​പ്പം മ​ദ്യ​പി​ച്ചു ന​ട​ക്കു​ന്ന​തി​നെ ശ​ക്തി​വേ​ൽ എ​തി​ർ​ത്തി​രു​ന്നു.
ചൊ​വാ​ഴ്ച്ച വൈ​കു​ന്നേ​രം ക​റു​പ്പ​സ്വാ​മി​യോ​ടും സു​ഹൃ​ത്തു​ക്ക​ളോ​ടു​മൊ​പ്പ​മി​രു​ന്ന് രാം​കു​മാ​ർ മ​ദ്യ​പി​ക്കു​ന്ന​തു​ക​ണ്ട് കു​പി​ത​നാ​യ ശ​ക്തി​വേ​ൽ സ​ഹോ​ദ​ര​നെ ന​ശി​പ്പി​ക്കു​ന്ന​തി​നു കാ​ര​ണ​ക്കാ​ര​ൻ ക​റു​പ്പ​സ്വാ​മി​യാ​ണ് എ​ന്നാ​രോ​പി​ച്ചു ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ക​റു​പ്പ​സ്വാ​മി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യ്ക്കി​ടെ ഇ​ന്ന​ലെ​രാ​വി​ലെ ക​റു​പ്പ​സ്വാ​മി മ​രി​ച്ചു. ഇ​തേ തു​ട​ർ​ന്ന് ശ​ക്തി​വേ​ലി​നെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​നു കേ​സെ​ടു​ത്തു പൊ​ള്ളാ​ച്ചി പോ​ലീ​സ് ഒ​ളി​വി​ൽ​പോ​യ പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​ങ്ങി.