പ്രേം​ന​സീ​ർ യു​വ​ക​ലാ​പ്ര​തി​ഭാ പു​ര​സ്കാ​രം ശ്രീ​ജി​ത്ത് മാരിയലിന്
Wednesday, November 25, 2020 12:09 AM IST
പാ​ല​ക്കാ​ട്: നി​ത്യ​ഹ​രി​ത നാ​യ​ക​ൻ പ്രേം​ന​സീ​റി​ന്‍റെ 32-ാം ച​ര​മ​വാ​ർ​ഷി​കത്തോടനുബന്ധിച്ച് പ്രേം​ന​സീ​ർ സു​ഹൃ​ദ്സ​മി​തി ഏർപ്പെടുത്തിയ യു​വ​ക​ലാ​പ്ര​തി​ഭാ പു​ര​സ്കാ​രം ശ്രീ​ജി​ത്ത് മാ​രി​യലിന്. നൃ​ത്ത​വേ​ദി​യി​ലും ച​ല​ച്ചി​ത്ര​രം​ഗ​ത്തും ത​ന്‍റേതാ​യ ക​ഴി​വു​ക​ൾ തെ​ളി​യി​ച്ച ക​ലാ​കാ​ര​നാ​ണ് ശ്രീ​ജി​ത്ത് മാ​രി​യ​ൽ. ഭ​ര​ത​നാ​ട്യം, കു​ച്ചി​പ്പു​ടി, ഫോ​ക് ഡാ​ൻ​സ്, കേ​ര​ള​ന​ട​നം, സി​നി​മാ​റ്റി​ക് ഡാ​ൻ​ഡ് തു​ട​ങ്ങി നൃ​ത്ത​ക​ല​ക​ളി​ലൂ​ടെ നൃ​ത്ത​വേ​ദി​യി​ൽ നി​റ​സാ​ന്നി​ധ്യ​മാ​ണ് പാ​ല​ക്കാ​ട് സ്വ​ദേ​ശിയായ ശ്രീ​ജി​ത്ത്.
നൃ​ത്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ഥ​ക​ളി​യു​ടെ ഭാ​വ​പ​രി​ണാ​മ​ത്തി​നെ ഉ​ൾ​ക്കൊ​ള്ളി​ച്ചു ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്തൊ​രു​ക്കി​യ ത​ഥാ​ഗ​ത എ​ന്ന ഹ്ര​സ്വ​ചി​ത്രം ഇ​തി​ന​കം ഏ​റെ പ്ര​ശം​സ​നേ​ടി. 2021 ജ​നു​വ​രി 15ന് ​തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ക്കു​ന്ന ച​ട​ങ്ങി​ലാ​ണ് പു​ര​സ്കാ​രം ന​ല്കു​ക.