അ​യി​ലൂ​രി​ൽ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി രാ​ജി​വ​ച്ച് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​ര​രം​ഗ​ത്ത്
Wednesday, November 25, 2020 12:08 AM IST
നെന്മാറ: അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്ത് പ​തി​മൂ​ന്നാം വാ​ർ​ഡാ​യ ഒ​ലി​പ്പാ​റ​യി​ൽ മു​ഹ​മ്മ​ദു​കു​ട്ടി​യാ​ണ് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സ്ഥാ​നം രാ​ജി​വ​ച്ച് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​ര​ത്തി​ന് ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.
പ്ര​ദേ​ശ​ത്തെ ചി​ല കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ പി​ൻ​ബ​ല​ത്തോ​ടെ​യാ​ണ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന മു​ഹ​മ്മ​ദു​കു​ട്ടി മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്.
ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു​മു​ത​ൽ ഈ ​വാ​ർ​ഡ് മു​സ്ലിം​ലീ​ഗി​ന് അ​ധി​ക​മാ​യി ന​ല്കി​യ​താ​യി​രു​ന്നു. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ലീ​ഗി​ൽ​നി​ന്നും ഒ​ലി​പ്പാ​റ വാ​ർ​ഡ് തി​രി​കെ വേ​ണ​മെ​ന്ന് ഒ​രു​വി​ഭാ​ഗം കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ സീ​റ്റ് വി​ഭ​ജ​ന​സ​മ​യ​ത്ത് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
ജി​ല്ലാ​ത​ല മു​ന്ന​ണി തീ​രു​മാ​നം ആ​യ​തി​നാ​ൽ സീ​റ്റ് വി​ട്ടു​ന​ല്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് അ​റി​യി​ച്ച​തി​നാ​ലാ​ണ് ഒ​രു വി​ഭാ​ഗം കോ​ണ്‍​ഗ്ര​സു​കാ​ർ വി​മ​ത സ്ഥാ​നാ​ർ​ത്ഥി​യു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്.
പാ​ർ​ട്ടി നി​ർ​ദേ​ശം മ​റി​ക​ട​ന്ന് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ത്ഥി​യാ​യ​ത് മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ത്വം രാ​ജി​വ​ച്ചാ​ണെ​ന്ന് റി​ബ​ൽ സ്ഥാ​നാ​ർ​ഥി മു​ഹ​മ്മ​ദു​കു​ട്ടി പ​റ​ഞ്ഞു. പാ​ർ​ട്ടി തീ​രു​മാ​ന​ത്തി​ന് എ​തി​രെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​ന് പു​റ​ത്താ​ക്കാ​ൻ ഡി​സി​സി​ക്ക് ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് അ​യി​ലൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.​എം.​ഷാ​ജ​ഹാ​ൻ അ​റി​യി​ച്ചു.
അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്ത് 13-ാം വാ​ർ​ഡാ​യ ഒ​ലി​പ്പാ​റ​യും 14-ാം വാ​ർ​ഡാ​യ അ​ടി​പ്പെ​ര​ണ്ട​യും യു​ഡി​എ​ഫ് മു​സ്ലിം​ലീ​ഗി​നാ​ണ് സീ​റ്റ് ന​ല്കി​യി​രി​ക്കു​ന്ന​ത്. എ​ൽ​ഡി​എ​ഫ് ഈ ​ര​ണ്ടു സീ​റ്റും ഘ​ട​ക​ക​ക്ഷി​യാ​യ സി​പി​ഐ​യ്ക്കാ​ണ് ന​ല്കി​യി​രി​ക്കു​ന്ന​ത്. യു​ഡി​എ​ഫ് ഒൗ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി മു​സ്ലിം​ലീ​ഗി​ലെ അ​ബ്ദു​ൾ ജ​ലീ​ലും സി​പി​ഐ​യി​ലെ റോ​സ്മി ഏ​ബ്ര​ഹാം എ​ൽ ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​യാ​യും ബി​ജെ​പി​യി​ലെ ദീ​പേ​ഷും ഈ ​വാ​ർ​ഡി​ൽ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ത്ഥി​യു​ടെ ചി​ഹ്നം ഫു​ട്ബോ​ളാ​ണ്.
അ​തേ​സ​മ​യം എ​ൽ​ഡി​എ​ഫ് ഒ​ന്ന്, എ​ട്ടു​വാ​ർ​ഡു​ക​ളി​ൽ ഒൗ​ദ്യോ​ഗി​ക സി​പി​എം സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്കെ​തി​രെ വി​മ​ത സ്ഥാ​നാ​ർ​ത്ഥി​ക​ൾ രം​ഗ​ത്തു​ണ്ട്. ഒ​ന്നാം വാ​ർ​ഡി​ൽ മ​ത്സ​രി​ക്കു​ന്ന സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ക​ണ്ണ​നു​ണ്ണി​ക്കെ​തി​രെ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ഇ​ല്യാ​സും എ​ട്ടാം വാ​ർ​ഡി​ൽ ഒൗ​ദ്യോ​ഗി​ക സി​പി​എം സ്ഥാ​നാ​ർ​ഥി വി​ഘ്നേ​ഷി​നെ​തി​രെ ഡി​വൈ​എ​ഫ്ഐ മേ​ഖ​ലാ സെ​ക്ര​ട്ട​റി വി​നീ​ഷു​മാ​ണ് വി​മ​ത​നാ​യി മ​ത്സ​രി​ക്കു​ന്ന​ത്.