മു​ൻ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ന്ന​ണി​ക്കെ​തി​രേ മ​ത്സ​ര​രം​ഗ​ത്ത്
Wednesday, November 25, 2020 12:08 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ​തി​നാ​ലാം വാ​ർ​ഡ് കു​പ്പാ​കു​ർ​ശി എ​ൽ​ഡി​എ​ഫി​നും യു​ഡി​എ​ഫി​നു​മെ​തി​രേ മു​ൻ കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് സ്വ​ത​ന്ത്ര​സ്ഥാ​നാ​ർ​ത്ഥി​യാ​യി മ​ത്സ​രി​ക്കു​ന്നു.
സി​പി​ഐ​യു​ടെ സീ​റ്റി​ൽ മ​ത്സ​രി​ച്ചു ജ​യി​ച്ച കെ.​ര​ത്നാ​വ​തി​യാ​ണ് ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ഥി​യാ​യ മി​കു​ന​യ്ക്കും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി റീ​ന സു​ബ്ര​ഹ്മ​ണ്യ​നു​മെ​തി​രേ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​ത്.
കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ക​ഴി​ഞ്ഞ ഇ​ട​തു ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് ആ​ദ്യ​ത്തെ മൂ​ന്ന​ര​വ​ർ​ഷം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റായി​രു​ന്ന​ത് ര​ത്നാ​വ​തി​യാ​ണ്. പി​ന്നീ​ട് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം സി​പി​ഐ​യ്ക്ക് ല​ഭി​ക്കു​ന്ന​തി​ന് രാ​ജി​വ​യ്ക്കാ​ൻ പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ വി​സ​മ്മ​തി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ര​ത്നാ​വ​തി രാ​ജി​വ​ച്ച​ത്. പി​ന്നീ​ട് സി​പി​ഐ​യു​മാ​യി അ​ക​ൽ​ച്ച​യി​ലാ​യി​രു​ന്നു. ഇ​ട​തു​പ​ക്ഷ​ത്തി​ലെ ജ​ന​താ​ദ​ളി​നാ​ണ് കു​പ്പാ​കു​റി​ശി സീ​റ്റ് ന​ല്കി​യ​ത്. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷം മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് കു​പ്പാ​കു​റി​ശി വാ​ർ​ഡി​ൽ കാ​ഴ്ച​വ​ച്ച​ത്. വാ​ർ​ഡി​ന്‍റെ വി​ക​സ​ന തു​ട​ർ​ച്ച​യ്ക്കാ​യി വീ​ണ്ടും ജ​ന​വി​ധി തേ​ട​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഇ​തേ തു​ട​ർ​ന്നാ​ണ് വീ​ണ്ടും മ​ത്സ​ര​ത്തി​നെ​ത്തി​യ​ത്.
ആ​രോ​ടു​മു​ള്ള വി​ദ്വേ​ഷം തീ​ർ​ക്കാ​ന​ല്ല മ​ത്സ​രി​ക്കു​ന്ന​തെ​ന്നും ര​ത്നാ​വ​തി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​വ​രെ സി​പി​ഐ മ​ത്സ​രി​ച്ചി​രു​ന്നു​വെ​ന്ന് സി​പി​ഐ ജി​ല്ലാ ക​മ്മി​റ്റി​യം​ഗം പി.​മ​ണി​ക​ണ്ഠ​ൻ പ​റ​ഞ്ഞു.