ജില്ലയിൽ തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​ർ ചു​മ​ത​ല​യേ​റ്റു
Wednesday, November 25, 2020 12:08 AM IST
പാ​ല​ക്കാ​ട്: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്് നി​രീ​ക്ഷ​ക​രെ നി​യ​മി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷി​ച്ചു വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ഒ​രു പൊ​തു നി​രീ​ക്ഷ​ക​നേ​യും അ​ഞ്ചു ചെ​ല​വ് നി​രീ​ക്ഷ​ക​രേ​യു​മാ​ണ് നി​യ​മി​ച്ച​ത്.
ചീ​ഫ് ക​ണ്‍​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റ് പി.​പി.​പ്ര​മോ​ദ് ആ​ണ് പൊ​തു​നി​രീ​ക്ഷ​ക​ൻ. ഷൊ​ർ​ണൂ​ർ, മ​ണ്ണാ​ർ​ക്കാ​ട്, പാ​ല​ക്കാ​ട്, ചി​റ്റൂ​ർ, നെന്മാ​റ എ​ന്നി​ങ്ങ​നെ അ​ഞ്ച് മേ​ഖ​ല​ക​ളി​ലാ​യാ​ണ് ചെ​ല​വ് നി​രീ​ക്ഷ​ക​രെ നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്.
പൊ​തു നി​രീ​ക്ഷ​ക​ൻ വാ​ർ​ഡു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും വാ​ർ​ഡു​ക​ളി​ൽ സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടേ​യും രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളു​ടേ​യും യോ​ഗം വി​ളി​ച്ചു ചേ​ർ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് സു​ഗ​മ​മാ​യി ന​ട​ത്തു​ക, തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വ് ക്ര​മീ​ക​രി​ക്കു​ക, മാ​തൃ​കാ​പെ​രു​മാ​റ്റ​ച്ച​ട്ടം ന​ട​പ്പി​ലാ​ക്കു​ക എ​ന്നി​വ സം​ബ​ന്ധി​ച്ച് നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ല്കും.
കൂ​ടാ​തെ ക്ര​മ​സ​മാ​ധാ​നം ഉ​റ​പ്പു​വ​രു​ത്തു​ക, പോ​ളിം​ഗ് ബൂ​ത്തു​ക​ൾ സ​ന്ദ​ർ​ശി​ച്ച് സൗ​ക​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തു​ക, തെ​ര​ഞ്ഞെ​ടു​പ്പ് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ക, ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യാ​ൽ ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ക എ​ന്നി​വ​യും പൊ​തു​നി​രീ​ക്ഷ​ക​ന്‍റെ ചു​മ​ത​ല​യാ​ണ്. സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചെ​ല​വു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തും അ​നു​വ​ദി​ച്ച തു​ക​യി​ൽ കൂ​ടു​ത​ൽ ചെ​ല​വു​ണ്ടാ​യാ​ൽ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തും ചെ​ല​വ് നി​രീ​ക്ഷ​ക​രാ​ണ്.
മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം
നി​രീ​ക്ഷ​ക​ർ: സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്കോ അ​വ​രു​ടെ ഏ​ജ​ന്‍റു​മാ​ർ​ക്കോ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​പ്പ് സം​ബ​ന്ധി​ച്ച് എ​ന്തെ​ങ്കി​ലും വ്യ​ക്ത​മാ​യ പ​രാ​തി​ക​ളോ പ്ര​ശ്ന​ങ്ങ​ളോ ഉ​ണ്ടെ​ങ്കി​ൽ അ​വ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​യ​മി​ക്കു​ന്ന നി​രീ​ക്ഷ​ക​രു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രാ​വു​ന്ന​താ​ണ്.
ഡ​മ്മി ബാ​ല​റ്റു​ക​ളു​ടെ അ​ച്ച​ടി: സ്ഥാ​നാ​ർ​ത്ഥി​ക​ളോ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളോ ഡ​മ്മി ബാ​ല​റ്റ് പേ​പ്പ​ർ അ​ച്ച​ടി​ക്കു​ന്ന​തി​ന് ത​ട​സ​മി​ല്ല. എ​ന്നാ​ൽ ഡ​മ്മി ബാ​ല​റ്റ് പേ​പ്പ​റി​ന് വ​ലി​പ്പ​ത്തി​ലും നി​റ​ത്തി​ലും അ​സ​ൽ ബാ​ല​റ്റ് പേ​പ്പ​റി​നോ​ട് സാ​മ്യം ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ല.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി എ​ന്നി​വ​യ്ക്ക് വെ​ള്ള​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് നീ​ല​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് പി​ങ്കും നി​റ​ത്തി​ലു​ള്ള ബാ​ല​റ്റ് പേ​പ്പ​റാ​ണ് ക​മ്മീ​ഷ​ൻ നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്.
അ​തി​നാ​ൽ വെ​ള്ള, നീ​ല, പി​ങ്ക് നി​റ​ങ്ങ​ളൊ​ഴി​ച്ച് മ​റ്റു നി​റ​ങ്ങ​ളി​ൽ ഡ​മ്മി ബാ​ല​റ്റ് പേ​പ്പ​ർ അ​ച്ച​ടി​ക്കാ​വു​ന്ന​താ​ണ്. ഒ​രു​സ്ഥാ​നാ​ർ​ത്ഥി ത​ന്‍റെ പേ​ര് ബാ​ല​റ്റ് പേ​പ്പ​റി​ൽ എ​വി​ടെ വ​രു​മെ​ന്ന് സൂ​ചി​പ്പി​ക്കാ​ൻ സ്വ​ന്തം പേ​രും ചി​ഹ്ന​വു​മു​ള്ള ഡ​മ്മി ബാ​ല​റ്റ് പേ​പ്പ​ർ അ​ച്ച​ടി​ക്കു​ന്ന​തി​ന് ത​ട​സ​മി​ല്ല.
പ​ക്ഷേ അ​തേ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് മ​ത്സ​രി​ക്കു​ന്ന മ​റ്റു സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ പേ​രും ചി​ഹ്ന​വും ഉ​ണ്ടാ​യി​രി​ക്കാ​ൻ പാ​ടി​ല്ല.