ക​ണ്ട​മം​ഗ​ല​ത്ത് പ​ട്ടാ​പ്പ​ക​ൽ കാ​ട്ടാ​ന ഇ​റ​ങ്ങി
Wednesday, November 25, 2020 12:08 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കോ​ട്ടോ​പ്പാ​ടം ക​ണ്ട​മം​ഗ​ലം കു​ന്തി​പ്പാ​ട​ത്ത് പ​ട്ടാ​പ്പ​ക​ൽ കാ​ട്ടാ​ന ക​ളിറ​ങ്ങി റ​ബ​ർ മ​ര​വും ഫെ​ൻ​സിം​ഗും ത​ക​ർ​ത്തു. മ​ണ്ണാ​ർ​ക്കാ​ട് ആ​ർ​ആ​ർ​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തിനൊ​ടു​വി​ൽ ആ​ന​ക​ളെ കാ​ടു​ക​യ​റ്റി.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് കു​ന്തി​പ്പാ​ട​ത്ത് വ​നാ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്നു​ള്ള റ​ബ​ർ​തോ​ട്ട​ത്തി​ൽ ര​ണ്ട് മോ​ഴ​യാ​ന​ക​ൾ എ​ത്തി​യ​ത്. ആ​ന​യി​റ​ങ്ങി​യി​ട്ടു​ണ്ടെ​ന്ന വാ​ർ​ത്ത​പ​ര​ന്ന​തോ​ടെ ജ​ന​ങ്ങ​ൾ ഭീ​തി​യി​ലാ​യി.​മേ​ഖ​ല​യി​ലെ പ​ല​രു​ടെ​യും ടാ​പ്പിം​ഗും അ​നു​ബ​ന്ധ ജോ​ലി​ക​ളും ത​ട​സ​പ്പെ​ട്ടു.​സ​മീ​പ​ത്തെ വീ​ട്ടു​കാ​രെ​ല്ലാം ഭ​യ​ന്ന് വീ​ടിനു​ള്ളി​ൽ​ത​ന്നെ ഇ​രു​ന്നു.​

നാ​ട്ടു​കാ​ർ തി​രു​വി​ഴാം​കു​ന്ന് വ​നം​വ​കു​പ്പി​നെ വി​വ​ര​മ​റി​യി​ച്ചു.​ഇ​വ​രു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് മ​ണ്ണാ​ർ​ക്കാ​ടു നി​ന്നും റാ​പ്പി​ഡ് റെ​സ്പോ​ണ്‍​സ് ടീം ​സ്ഥ​ല​ത്തെ​ത്തി.​ആ​ന​ക​ൾ തോ​ട്ട​ത്തി​ലൂ​ടെ മേ​യു​ക​യും ഭീ​തി​പ​ര​ത്തു​ന്ന രീ​തി​യി​ൽ ഒ​ന്ന് മ​റ്റൊ​ന്നി​നെ ഓ​ടി​ക്കു​ന്ന​തും കാ​ണാ​മാ​യി​രു​ന്നു.​ഇ​തി​നി​ടെ ചി​ല റ​ബ​ർ​മ​ര​ങ്ങ​ൾ ഒ​ടി​ച്ച് ന​ശി​പ്പി​ക്കു​ക​യും വ​നാ​തി​ർ​ത്തി​യി​ൽ സ്വ​കാ​ര്യ​വ്യ​ക്തി​ക​ൾ സ്ഥാ​പി​ച്ച ഫെ​ൻ​സിം​ഗ് ത​ക​ർ​ത്തെ​റി​യു​ക​യും ചെ​യ്തു. തോ​ട്ട​ത്തി​ൽ റ​ബ​ർ​പാ​ൽ എ​ടു​ത്തു​കൊ​ണ്ടി​രു​ന്ന തൊ​ഴി​ലാ​ളി​യെ ഓ​ടി​ക്കു​ക​യും ചെ​യ്തു.​ആ​ർ​ആ​ർ​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ന​ക​ളെ കാ​ടു​ക​യ​റ്റാ​നു​ള്ള ശ്ര​മ​വും ന​ട​ന്നു​വ​ന്നു. ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​ണ് ഫെ​ൻ​സിം​ഗ് ത​ക​ർ​ന്ന ഭാ​ഗ​ത്തു​കൂ​ടി ആ​ന​ക​ളെ കാ​ടു​ക​യ​റ്റാ​നാ​യ​ത്. ആ​ന​ക​ൾ വീ​ണ്ടും കാ​ടി​റ​ങ്ങു​മോ എ​ന്ന​ത് നി​രീ​ക്ഷി​ച്ച​തി​നു​ശേ​ഷ​മാ​ണ് സം​ഘം മ​ട​ങ്ങി​യ​ത്.​ആ​ന​ക​ളെ കാ​ടു​ക​യ​റ്റാ​നാ​യെ​ങ്കി​ലും ഭീ​തി​യി​ലാ​ണ് കു​ന്തി​പ്പാ​ടം ഭാ​ഗം.​

ഈ പ്ര​ദേ​ശ​ത്ത് ആ​ന​ശ​ല്യം പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.​ഇ​തി​ന് മു​ന്പ് ക​ണ്ട​മം​ഗ​ല​ത്തെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ നി​ര​വ​ധി കൃ​ഷി​യി​ട​ങ്ങ​ളാ​ണ് ആ​ന​ക്കൂ​ട്ടം ന​ശി​പ്പി​ച്ച​ത്.​ഭാ​ഗ്യ​വ​ശാ​ലാ​ണ് കാ​ട്ടാ​ന​ക​ളു​ടെ മു​ന്പി​ൽ​നി​ന്ന് പ​ല​രും ര​ക്ഷ​പ്പെ​ട്ടി​ട്ടു​ള്ള​ത്.​പ്ര​ദേ​ശ​ത്തെ വ​നാ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്നു​ള്ള പ​ല ഭാ​ഗ​ത്തും വ​ന്യ​മൃ​ഗ​ങ്ങ​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത് ത​ട​യാ​നു​ള്ള ഫെ​ൻ​സിം​ഗ് സം​വി​ധാ​നം നി​ല​വി​ലി​ല്ല.

ഇ​തും കാ​ട്ടാ​ന​ക​ൾ​ക്ക് കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കി​റ​ങ്ങു​ന്ന​ത് എ​ളു​പ്പ​മാ​ക്കു​ന്നു.​വ​നം​വ​കു​പ്പി​ന്‍റെ ഫെ​ൻ​സിം​ഗ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ​യും ക​ർ​ഷ​ക​രു​ടെ​യും നാ​ളു​ക​ളാ​യു​ള്ള ആ​വ​ശ്യം ഇ​തു​വ​രെ ന​ട​പ്പാ​യി​ട്ടി​ല്ല. ആ​ന​യ്ക്കു​പു​റ​മെ പു​ലി​ശ​ല്യ​വും ക​ണ്ട​മം​ഗ​ലം​ഭാ​ഗ​ത്തു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.