കാ​ലി​ൽ ക​ന്പി കു​രു​ങ്ങി​യ നാ​യ​യ്ക്ക് സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ൾ ര​ക്ഷ​ക​രാ​യി
Wednesday, November 25, 2020 12:08 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കാ​ലി​ൽ കു​രു​ങ്ങി​യ ക​ന്പി​യും അ​തു​ണ്ടാ​ക്കി​യ മു​റി​വി​ന്‍റെ വേ​ദ​ന​യു​മാ​യി ന​ട​ന്ന നാ​യ​യ്ക്ക് മ​ണ്ണാ​ർ​ക്കാ​ട് സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ൾ ര​ക്ഷ​ക​രാ​യി. ന​ഗ​ര​സ​ഭ​യി​ലെ അ​ര​യം​കോ​ട് ഭാ​ഗ​ത്ത് മാ​സ​ങ്ങ​ളാ​യി കാ​ലി​ൽ ക​ന്പി കു​രു​ങ്ങി വ്ര​ണ​വു​മാ​യി ന​ട​ന്ന നാ​യ​യെ​യാ​ണ് സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.
പ്ര​ദേ​ശ​വാ​സി​ക​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​ന്ന​ലെ​യാ​ണ് സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. മു​ന്പ് ര​ണ്ടു​ത​വ​ണ ന​ട​ത്തി​യ ശ്ര​മം പാ​ഴാ​യെ​ങ്കി​ലും ഒ​ടു​വി​ൽ വി​ജ​യി​ച്ചു. സി​വി​ൽ ഡി​ഫ​ൻ​സ് പോ​സ്റ്റ് വാ​ർ​ഡ​ൻ അ​ഷ​റ​ഫ് മാ​ളി​ക്കു​ന്ന​ത്, ബി​ജു, സ​ഫ് വാ​ൻ, സൈ​ഫു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.