കു​ട്ടി​ക്ക​ട​ത്ത് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്ക​ണം: ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ്
Wednesday, November 25, 2020 12:05 AM IST
പാ​ല​ക്കാ​ട്: അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് ട്ര​സ്റ്റി​ന്‍റെ മ​റ​വി​ൽ സം​സ്ഥാ​ന​ത്തെ അ​നാ​ഥ​മ​ന്ദി​ര​ങ്ങ​ളി​ലേ​ക്കും മ​റ്റും മ​ത​ഗ്ര​ന്ഥ​ങ്ങ​ൾ പ​ഠി​ക്കാ​നെ​ന്ന പേ​രി​ൽ കു​ട്ടി​ക​ളെ എ​ത്തി​ക്കു​ന്ന സം​ഘ​ങ്ങ​ൾ താ​വ​ള​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.
ട്ര​സ്റ്റി​ന്‍റെ പേ​രി​ൽ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​ർ ഫ​ണ്ട്, വി​ദേ​ശ ഫ​ണ്ട്, ജ​ന​ങ്ങ​ളു​ടെ പി​രി​വ് എ​ന്നി​ങ്ങ​നെ ക​ച്ച​വ​ട​സ്ഥാ​പ​ന​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.
ഈ​മാ​സം പ​ത്തി​ന് ബീ​ഹാ​റി​ൽ​നി​ന്നും കേ​ര​ള​ത്തി​ലേ​ക്കു​വ​ന്ന പ​തി​നാ​റു കു​ട്ടി​ക​ളെ പാ​ല​ക്കാ​ട് റെ​യി​ൽ​വേ സു​ര​ക്ഷാ​വി​ഭാ​ഗം പി​ടി​കൂ​ടി ശി​ശു​ക്ഷേ​മ സ​മി​തി​ക്കു കൈ​മാ​റി​യി​രു​ന്നു.
കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും പ​ത്തി​രി​പ്പാ​ല മ​ണ്ണൂ​ർ വി​ല്ലേ​ജി​ലെ വ്യ​ക്തി​യു​ടെ ഭൂ​മി മ​ല​പ്പു​റം ഏ​റ​നാ​ട് താ​ലൂ​ക്കി​ലെ ഷി​ഹാ​ബ് ത​ങ്ങ​ളു​ടെ പേ​രി​ലേ​ക്ക് മാ​റ്റി​യ​തി​നെ​പ്പ​റ്റി​യും സ​മ​ഗ്രാ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ഇ​വ​ർ ന​ട​ത്തു​ന്ന മ​റ്റു സ്ഥാ​പ​ന​ങ്ങ​ളു​ടം​യ​പ​മ കു​ട്ടി​ക്ക​ട​ത്തും അ​ന​ധി​കൃ​ത സ്വ​ത്ത് സ​ന്പാ​ദ​ന​ത്തെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, മു​ഖ്യ​മ​ന്ത്രി, ഡി​ജി​പി എ​ന്നി​വ​ർ​ക്കു ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് പ​രാ​തി ന​ല്കി.