വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ച യു​വാ​ക്ക​ൾ പി​ടി​യി​ൽ
Wednesday, November 25, 2020 12:05 AM IST
കോ​യ​ന്പ​ത്തൂ​ർ: വീ​ട്ട​മ്മ​യു​ടെ മാ​ല​പൊ​ട്ടി​ച്ച ര​ണ്ടു യു​വാ​ക്ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി. പേ​രൂ​ർ ബാ​ബു (26), സു​ന്ദ​രാ​പു​രം ഇ​ട​യാ​ർ​പാ​ള​യം നാ​ഗാ​ർ​ജു​ൻ (29) എ​ന്നി​വ​രാ​ണ് സു​ന്ദ​രാ​പു​രം തു​ള​സി​മ്മാ​ളി​ന്‍റെ മൂ​ന്നു​പ​വ​ൻ സ്വ​ർ​ണ​മാ​ല മോ​ഷ്ടി​ച്ച​തി​നെ തു​ട​ർ​ന്ന് അ​റ​സ്റ്റി​ലാ​യ​ത്.
ക​ഴി​ഞ്ഞ​ദി​വ​സം പ്ര​ഭാ​ത​സ​വാ​രി ന​ട​ത്തു​ന്ന​തി​നി​ടെ തു​ള​സി​യ​മ്മാ​ളി​നെ ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്നെ​ത്തി​യ ഇ​രു​വ​രും ക​ഴു​ത്തി​ല​ണി​ഞ്ഞി​രു​ന്ന സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് പോ​ലീ​സി​ൽ ന​ല്കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് ഇ​രു​വ​രെ​യും അ​റ​സ്റ്റു​ചെ​യ്യു​ക​യാ​യി​രു​ന്നു.
ഇ​വ​രു​ടെ പേ​രി​ൽ വേ​റെ​യും മോ​ഷ​ണ കേ​സു​ക​ളു​ണ്ട്. ഇ​വ​രി​ൽ​നി​ന്നും ഏ​ഴു​പ​വ​ൻ സ്വ​ർ​ണം പി​ടി​കൂ​ടി.

റേ​ഷ​ൻ​ഷോ​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു

കോ​യ​ന്പ​ത്തൂ​ർ: സി​നി​മ​യി​ൽ ചാ​ൻ​സ് ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് ഡി​എം​കെ യു​വ​ജ​ന​വി​ഭാ​ഗം സെ​ക്ര​ട്ട​റി ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ രാ​ഷ്ട്രീ​യ​ത്തി​ലി​റ​ങ്ങി​യി​രി​ക്കു​ന്ന​തെ​ന്നും ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ പൊ​ള്ളാ​ച്ചി ജ​യ​രാ​മ​ൻ പ​റ​ഞ്ഞു.
ചി​ന്ന​നെ​ഗ​മം അ​യ്യം​പു​തൂ​രി​ൽ സ​ഞ്ച​രി​ക്കു​ന്ന റേ​ഷ​ൻ ഷോ​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ സാ​ധാ​ര​ണ പ്രാ​സം​ഗി​ക​ൻ മാ​ത്ര​മാ​ണെ​ന്നും കു​ടും​ബ രാ​ഷ്ട്രീ​യ​ത്തി​നു​വേ​ണ്ടി പ്ര​ച​ര​ണം ന​ട​ത്തു​ക​യാ​ണെ​ന്നും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ൽ സം​സാ​രി​ച്ച​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും വി​ര​ൽ ഞൊ​ടി​ക്കു​ന്ന സ​മ​യം​കൊ​ണ്ട് ഭ​ര​ണ​മാ​റ്റ​മു​ണ്ടാ​കു​മെ​ന്ന് സ്റ്റാ​ലി​ൻ പ​റ​യു​ന്ന​ത് വെ​റു​തെ​യാ​ണെ​ന്നും 2021 ലും ​വി​ജ​യം നേ​ടി എ​ഡി​എം​കെ ത​ന്നെ അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്നും പൊ​ള്ളാ​ച്ചി ജ​യ​രാ​മ​ൻ പ​റ​ഞ്ഞു.
പ​ഞ്ച​മു​ഖ വി​നാ​യ​ക വി​ഗ്ര​ഹം നീ​ക്കി
കോ​യ​ന്പ​ത്തൂ​ർ: സാ​യ് ബാ​ബ കോ​ള​നി​യി​ൽ ഗ​താ​ഗ​ത​ത​ട​സം സൃ​ഷ്ടി​ച്ചു നി​ന്ന പ​ഞ്ച​മു​ഖ വി​നാ​യ​ക വി​ഗ്ര​ഹം നീ​ക്കം ചെ​യ്തു. സാ​യ് ബാ​ബ കോ​ള​നി കോ​വി​ൽ​മേ​ട് ജ​ല്ലി​ക്കാ​ട് റോ​ഡി​ലാ​ണ് മൂ​ന്നു​മീ​റ്റ​ർ നീ​ള​ത്തി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ഗ​ണ​പ​തി​വി​ഗ്ര​ഹം നീ​ക്കി​യ​ത്.
വി​ഗ്ര​ഹം ഗ​താ​ഗ​ത​ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​താ​യി ജ​ന​ങ്ങ​ൾ ന​ല്കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ചി​ല ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ൾ അ​നു​മ​തി​യി​ല്ലാ​തെ വി​ഗ്ര​ഹം വ​ച്ച​ത് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് വി​ഗ്ര​ഹം നീ​ക്കം ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തി​മ നീ​ക്കം ചെ​യ്യു​ന്ന സ​മ​യ​ത്ത് സ്ഥ​ല​ത്തെ​ത്തി​യ സം​ഘ​ട​നാം​ഗ​ങ്ങ​ൾ സം​ഘ​ർ​ഷാ​വ​സ്ഥ​യു​ണ്ടാ​ക്കി.

അ​ന​ധി​കൃ​ത​മാ​യി റേ​ഷ​ന​രി സൂ​ക്ഷി​ച്ച
ര​ണ്ടു​പേ​രെ അ​റ​സ്റ്റു​ചെ​യ്തു

കോ​യ​ന്പ​ത്തൂ​ർ: അ​ന​ധി​കൃ​ത​മാ​യി റേ​ഷ​ന​രി സൂ​ക്ഷി​ച്ച ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. സെ​ൽ​വ​പു​രം ഹൗ​സിം​ഗ് യൂ​ണി​റ്റ് മി​ൽ​ട്ട​ണ്‍ രാ​ജ് (39), വേ​ട​പ​ട്ടി മു​രു​ക ക​നി (39) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
വ​ട​വ​ള്ളി പെ​രി​യ​തോ​ട്ടം തി​മ്മ​യ്യ കോ​ള​നി​യി​ലെ ഗോ​ഡൗ​ണി​ൽ റേ​ഷ​ന​രി സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​താ​യി വ​ട​വ​ള്ളി പോ​ലീ​സി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മി​ൽ​ട്ട​ണ്‍ രാ​ജി​ന്‍റെ ഗോ​ഡൗ​ണി​ൽ നി​ന്നും ഏ​ഴു​ട​ണ്‍ റേ​ഷ​ന​രി പി​ടി​കൂ​ടി​യ​ത്.
ഇ​തേ തു​ട​ർ​ന്ന് ഇ​രു​വ​രെ​യും അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു. റേ​ഷ​ന​രി പൊ​തു​വി​ത​ര​ണ വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി.