വേ​ളാ​ന്പു​ഴ ആ​ലാം​പ​രു​ത​യി​ൽ കു​ടി​വെ​ള്ളം എ​ത്തി​ക്ക​ണം
Wednesday, November 25, 2020 12:05 AM IST
മം​ഗ​ലം​ഡാം: വേ​ളാ​ന്പു​ഴ​യ്ക്ക​ടു​ത്ത് ആ​ലാം​പ​രു​ത​യി​ൽ ഒ​രാ​ഴ്ചയാ​യി കു​ടി​വെ​ള്ളം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി. പൈ​പ്പു​ക​ൾ ചോ​ർ​ന്നൊ​ലി​ച്ച് പ​ന്പിം​ഗ് നി​ർ​ത്തി​വ​ച്ച​താ​ണ് പ്ര​ദേ​ശ​വാ​സി​ക​ളാ​യ അ​ന്പ​ത്ത​ഞ്ചു കു​ടും​ബ​ങ്ങ​ൾ​ക്ക് ദു​രി​ത​മാ​യ​ത്. നി​ല​വി​ൽ കു​ടി​വെ​ള്ളം കി​ട്ടാ​ൻ കി​ണ​ർ​തേ​ടി അ​ല​യേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ജ​ന​ങ്ങ​ൾ.
പൈ​പ്പ് റി​പ്പ​യ​റിം​ഗി​നെ​ന്നു പ​റ​ഞ്ഞ് പ​ല​ത​വ​ണ പ​ണ​പി​രി​വ് ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും കു​ടി​വെ​ള്ളം മാ​ത്രം എ​ത്തു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി. കു​ടി​വൈ​ള്ള​പ​ദ്ധ​തി​ക്കാ​യി 4,10,000 രൂ​പ അ​നു​വ​ദി​ച്ച കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​നും എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ എ​ന്നു​പ​റ​ഞ്ഞ് ബോ​ർ​ഡ് സ്ഥാ​പി​ച്ച​ത​ല്ലാ​തെ ഈ ​ഫ​ണ്ട് ചെ​ല​വ​ഴി​ച്ചി​ട്ടി​ല്ല​ത്രേ. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞാ​ൽ മാ​ത്ര​മേ ഇ​നി ഫ​ണ്ട് ചെ​ല​വ​ഴി​ക്കാ​ൻ ക​ഴി​യൂ​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്.
നേ​ര​ത്തെ അ​നു​വ​ദി​ച്ച് പാ​സാ​ക്കി​യ ഫ​ണ്ട് ഇ​പ്പോ​ൾ ചെ​ല​വ​ഴി​ക്കു​ന്ന​തി​ൽ എ​ന്താ​ണ് ത​ട​സ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ചോ​ദ്യം. നേ​ര​ത്തെ പി​വി​സി പൈ​പ്പു​ക​ളാ​യി​രു​ന്നു ഇ​വി​ടെ സ്ഥാ​പി​ച്ചി​രു​ന്ന​ത്. പി​ന്നീ​ടി​ത് ഇ​രു​ന്പു പൈ​പ്പു​ക​ളാ​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത പൈ​പ്പു​ക​ളാ​യ​തി​നാ​ൽ ഇ​തി​നു ദീ​ർ​ഘാ​യു​സു​ണ്ടാ​യി​ല്ല. പു​തി​യ പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന​തും അ​ഭി​ന​ന്ദ​ന ബോ​ർ​ഡു​ക​ളി​ൽ ഒ​തു​ങ്ങി​യെ​ന്നാ​ണ് ആ​ക്ഷേ​പം ഉ​യ​രു​ന്ന​ത്.
ഒ​ന്ന​ര​കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ബോ​ർ​വെ​ല്ലി​ൽ​നി​ന്നും വെ​ള്ളം പ​ന്പു​ചെ​യ്ത് കു​ന്നി​ലെ ടാ​ങ്കി​ൽ എ​ത്തി​ച്ചാ​യി​രു​ന്നു ജ​ല​വി​ത​ര​ണം. എ​ന്നാ​ൽ പൈ​പ്പു​ക​ൾ​ക്കെ​ല്ലാം ഓ​ട്ട​വീ​ണ​തോ​ടെ ടാ​ങ്ക് നി​റ​യാ​താ​യി.