നെല്ലുസംഭരണം: സർക്കാരിന് ഉദാസീനതയെന്ന് ദേ​ശീ​യ ക​ർ​ഷ​ക​സ​മാ​ജം
Wednesday, November 25, 2020 12:05 AM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ​നി​ന്ന് നെ​ല്ല് സം​ഭ​രി​ക്കു​ന്ന​തി​നു കാ​ല​താ​മ​സം വ​രു​ത്തു​ക​യും സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ വി​ല ഒ​ന്ന​ര​മാ​സ​മാ​യി​ട്ടും ക​ർ​ഷ​ക​ർ​ക്കു ല​ഭി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നു പി​ന്നി​ൽ സ​ർ​ക്കാ​രി​ന്‍റെ ഉ​ദാ​സീ​ന സ​മീ​പ​ന​മാ​ണെ​ന്ന് ദേ​ശീ​യ ക​ർ​ഷ​ക​സ​മാ​ജം ജി​ല്ലാ ഭ​ര​ണ​സ​മി​തി​യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.
സം​ഭ​ര​ണം സം​ബ​ന്ധി​ച്ച് അ​രി​മി​ല്ലു​കാ​രു​മാ​യി ച​ർ​ച്ച​ന​ട​ത്തി സ​മ​യം പാ​ഴാ​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ഇ​തു​മൂ​ലം മി​ല്ലു​കാ​ർ​ക്ക് കു​റ​ഞ്ഞ​വി​ല​യ്ക്ക് ക​ർ​ഷ​ക​രി​ൽ​നി​ന്ന് നെ​ല്ലെ​ടു​ക്കു​ന്ന​തി​നു സാ​ഹ​ച​ര്യ​മു​ണ്ടാ​ക്കി.
ഇ​തി​നു പു​റ​മേ കോ​ർ​പ​റേ​ഷ​നും ബാ​ങ്കു​ക​ളും ത​മ്മി​ലു​ണ്ടാ​ക്കി​യ ക​രാ​ർ സെ​പ്റ്റം​ബ​റി​ൽ അ​വ​സാ​നി​ച്ചി​ട്ടും പു​തു​ക്കു​ന്ന​തി​നു കാ​ല​വി​ളം​ബം വ​രു​ത്തി.
ഇ​തി​ന്‍റെ അ​ന​ന്ത​ര​ഫ​ലം ക​ർ​ഷ​ക​രാ​ണ് അ​നു​ഭ​വി​ക്കു​ന്ന​ത്. ര​ണ്ടാം​വി​ള​യി​റ​ക്കു​ന്ന​തി​നും വാ​യ്പ തി​രി​ച്ച​ട​യ്ക്കു​ന്ന​തി​നും മ​റ്റാ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നും പ​ണ​മി​ല്ലാ​തെ ക​ർ​ഷ​ക​ർ വ​ല​യു​ക​യാ​ണ്.
പ​ണം ല​ഭി​ക്കു​ന്ന​തി​നു ഇ​നി​യും കാ​ല​താ​മ​സം വ​രു​ത്തു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​തി​ന് എ​ത്ര​യും​വേ​ഗം ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ​ർ​ക്കാ​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ.​പ്ര​ഭാ​ക​ര​ൻ മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ത​ലാം​തോ​ട് മ​ണി, സി.​കെ.​രാ​മ​ദാ​സ്, സി.​എ​സ്.​ഭ​ഗ​വ​ൽ​ദാ​സ്, കെ.​എ.​രാ​മ​കൃ​ഷ്ണ​ൻ, എ​സ്.​സു​ഗ​ത​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.