കോയന്പത്തൂർ: കേരള കൾച്ചറൽ സെന്റർ വർഷം തോറും നടത്തിവരുന്ന മലയാളികളുടെ സർഗോത്സവമായ വേദികയുടെ മൂന്നാം അധ്യായം ഡിസംബർ മാസം നടത്താൻ സംഘടന തീരുമാനിച്ചു. ഇന്നത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് വെർച്ച്വൽ സംവിധാനം വഴിയായിരിക്കും മത്സരങ്ങൾ നടത്തുന്നത്.
വേദികയുടെ ലോഗോ പ്രകാശനം പി.ആർ.നടരാജൻ എംപി നിർവഹിച്ചു. ഗാന്ധിപുരത്തുള്ള അദ്ദേഹത്തിന്റെ ഓഫീസിൽ വച്ചായിരുന്നു ലോഗോപ്രകാശനം നടന്നത്. ചടങ്ങിൽ സംഘടനാ ഭാരവാഹികളായ വി.ടി.വിശാഖൻ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്മാരായ എൻ.മോഹൻ കുമാർ, പി.കെ.ആന്റണി, ജനറൽ സെക്രട്ടറി രാമകൃഷ്ണൻ കറുത്തേടത്ത്, ജോയന്റ് സെക്രട്ടറി മനോജ് അഗസ്റ്റിൻ, കലാവിഭാഗം സെക്രട്ടറി ജോട്ടി കുര്യൻ, മായാദേവി, രതി പതിയിൽ, ചന്ദ്രലേഖ മുരളീധരൻ, റിതുപർണർ, കെ.വി.വിൻസന്റ്, പി.സി.മുരളീധരൻ, കെ.സന്തോഷ് എന്നിവർ പങ്കെടുത്തു.
ജൂണിയർ, സീനിയർ, സൂപ്പർ സീനിയർ എന്നീ മൂന്നു വിഭാഗങ്ങളിലാണ് മത്സരങ്ങൾ. വേദിക 2020 മത്സരങ്ങളുടെ നിയമാവലിയും മറ്റു വിശദവിവരങ്ങളുമടങ്ങിയ ലഘുലേഖ എല്ലാ മലയാളി സംഘടനാ ഗ്രൂപ്പിലും ലഭ്യമാണ്.
സംഘടനാ ഗ്രൂപ്പിലില്ലാത്തവർക്ക് 9842 202 349 എന്നനന്പറിൽ ്ബന്ധപ്പെടണം. വേദിക എന്ന് ടൈപ്പ് ചെയ്ത് എസ്എംഎസ് അയച്ചാൽ ലഘുലേഖ വേദിക ഗ്രൂപ്പിലൂടെ ലഭൃമാകും. ജോട്ടി കുരൃൻ, മോഹൻ കുമാർ, മനോജ് അഗസ്റ്റിൻ, ബി. പ്രസാദ്, മായാദേവി, രതി പതിയിൽ ,പ്രസിഡന്റ് ജനറൽ സെക്രട്ടറി, ട്രഷറർ എന്നിവർ ചേർന്നതാണ് വേദിക 2020 സംഘാടകസമിതി.