സ്വ​ർ​ണം​പൂ​ശി​യ മു​ക്കു​പ​ണ്ടം വ​ച്ച് ത​ട്ടി​പ്പു ന​ട​ത്തു​ന്ന മൂ​ന്നു ആ​ന്ധ്ര​ക്കാ​ർ പി​ടി​യി​ൽ
Tuesday, November 24, 2020 12:05 AM IST
കോ​യ​ന്പ​ത്തൂ​ർ: സ്വ​ർ​ണം പൂ​ശി​യ മു​ക്കു​പ​ണ്ടം വ​ച്ച് ത​ട്ടി​പ്പു ന​ട​ത്തു​ന്ന ആ​ന്ധ്ര സ്വ​ദേ​ശി​ക​ളെ സൂ​ലൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി. ഉ​പ​ദു​ല്ല ശ്രീ​നി​വാ​സ്, ഭാ​ര്യ ഉ​പ​ദു​ല്ല ര​മ​ണ, പ​ട്ട​സു​രേ​ഷ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
സൂ​ലൂ​രി​ൽ സ്വ​ർ​ണം​പൂ​ശീ​യ മു​ക്കു​പ​ണ്ടം വ​ച്ച് ത​ട്ടി​പ്പു ന​ട​ത്തു​ന്ന സം​ഘം എ​ത്തി​യി​ട്ടു​ണ്ടെ​ന്ന് സൂ​ലൂ​ർ പോ​ലീ​സി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ക​രു​മ​ത്താം​പ​ട്ടി ഡി​വൈ​എ​സ് പി. ​സൂ​ര്യ​മൂ​ർ​ത്തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം സൂ​ലൂ​ർ എ​സ് ഐ ​മു​രു​ക​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സു​കാ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പാ​പ്പം​പ​ട്ടി​യി​ലെ സ്വ​കാ​ര്യ ഫാം ​ഹൗ​സി​ൽ​നി​ന്നും മൂ​വ​രെ​യും പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ മു​ക്കു​പ​ണ്ടം വ​ച്ച് പ​ല​യി​ട​ത്തി​ലും ത​ട്ടി​പ്പു ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. ഇ​വ​രു​ടെ​യ​ടു​ത്തു​നി​ന്നും പ​വ​ൻ സ്വ​ർ​ണം പി​ടി​ച്ചെ​ടു​ത്തു. ഇ​വ​രു​ടെ സ​ഹാ​യി​ക​ൾ ആ​ന്ധ്ര​യി​ൽ ഉ​ണ്ടെ​ന്ന് ല​ഭി​ച്ച സൂ​ച​ന​യെ തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ആ​ന്ധ്ര​യി​ലേ​ക്കും വ്യാ​പി​പ്പി​ച്ചു.
കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ
വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്കേ​റ്റു
കോ​യ​ന്പ​ത്തൂ​ർ: കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്കേ​റ്റു. കു​പ്പേ​പാ​ള​യം വാ​ധ്യാ​ർ​തോ​ട്ടം റാ​ണി​യ​മ്മാ​ൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ​ദി​വ​സം കു​പ്പേ​പ്പാ​ള​യം അ​രു​ന്ധ​തി​യാ​ർ കോ​ള​നി കൃ​ഷ്ണ​ൻ ഭാ​ര്യ പാ​പ്പ​മ്മാ​ൾ (70) കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.
ഈ ​നി​ല​യി​ൽ വാ​ധ്യാ​ർ​തോ​ട്ട​ത്തി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ച കാ​ട്ടാ​ന റാ​ണി​യ​മ്മാ​ളി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ കാ​ലി​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ റാ​ണി​യ​മ്മാ​ളി​നെ കോ​യ​ന്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്.
വീ​ടു​ക​ൾ കു​ത്തി​തു​റ​ന്ന് പ​ണ​വും
ലാ​പ്ടോ​പ്പും ക​വ​ർ​ന്നു
കോ​യ​ന്പ​ത്തൂ​ർ: അ​ന്നൂ​രി​ൽ വീ​ടു​ക​ൾ കു​ത്തി​തു​റ​ന്ന് പ​ണ​വും ലാ​പ്ടോ​പ്പും ക​വ​ർ​ന്നു. അ​ന്നൂ​ർ കു​മ​ര​ൻ​ന​ഗ​ർ ലോ​ക​നാ​ഥ​ൻ (35), ജ​ഗ​ന്നാ​ഥ​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്.
ഇ​വ​രു​ടെ വീ​ടു​ക​ളി​ൽ ആ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് വീ​ടു​കു​ത്തി​തു​റ​ന്ന് ലോ​ക​നാ​ഥ​ന്‍റെ വീ​ട്ടി​ൽ​നി​ന്നും പ​തി​നാ​യി​രം രൂ​പ​യും ലാ​പ്ടോ​പ്പും ജ​ഗ​ന്നാ​ഥ​ന്‍റെ വീ​ട്ടി​ൽ​നി​ന്നും 14000 രൂ​പ​യും ക​വ​രു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും ന​ല്കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് അ​ന്നൂ​ർ പോ​ലീ​സ് മോ​ഷ്ടാ​ക്ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​ങ്ങി.
ക്ഷേ​ത്ര​ത്തി​ൽ​നി​ന്നും സ്വ​ർ​ണം
മോ​ഷ്ടി​ച്ച​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം
കോ​യ​ന്പ​ത്തൂ​ർ: തി​രു​പ്പൂ​ർ ധാ​രാ​പു​ര​ത്തെ ക്ഷേ​ത്ര​ത്തി​ൽ നി​ന്നും സ്വ​ർ​ണം മോ​ഷ്ടി​ച്ച​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​ങ്ങി.
മ​ണ​ക്ക​ട​വ് കാ​ട്ടം​പ്പ​ട്ടി ഗ്രാ​മ​ത്തി​ലെ കാ​ളി​യ​മ്മ​ൻ ക്ഷേ​ത്ര​ത്തി​ലാ​യി​രു​ന്നു ക​വ​ർ​ച്ച. ഇ​ന്ന​ലെ​രാ​വി​ലെ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ ഭ​ക്ത​ർ ക്ഷേ​ത്ര​വാ​തി​ൽ തു​റ​ന്നു കി​ട​ക്കു​ന്ന​തു​ക​ണ്ട് നോ​ക്കി​യ​പ്പോ​ഴാ​ണ് വി​ഗ്ര​ഹ​ത്തി​ൽ ചാ​ർ​ത്തി​യി​രു​ന്ന ഏ​ഴു​പ​വ​ന്‍റെ മാ​ല ക​വ​ർ​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്.
ഇ​തേ തു​ട​ർ​ന്ന് ധാ​രാ​പു​രം പോ​ലീ​സി​ൽ പ​രാ​തി ന​ല്കി. സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് സി.​സി.​ടി.​വി.​ക്യാ​മ​റ പ​രി​ശോ​ധി​ച്ച​തി​ൽ മോ​ഷ്ടാ​വ് ഇ​രു​ന്പു​ക​ന്പി ഉ​പ​യോ​ഗി​ച്ച് ക്ഷേ​ത്ര​വാ​തി​ൽ കു​ത്തി​പൊ​ളി​ച്ച് സ്വ​ർ​ണ​മാ​ല എ​ടു​ത്തു​കൊ​ണ്ടു പോ​കു​ന്ന​ത് ക​ണ്ടെ​ത്തി. ഇ​തേ​തു​ട​ർ​ന്ന് മോ​ഷ്ടാ​വി​നാ​യി അ​ന്വേ​ഷ​ണം തു​ട​ങ്ങി.