സ​മാ​ധാ​ന​മാ​യി ജീ​വി​ക്കാ​ൻ പോ​ലീ​സ് അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന് മാ​വോ​യി​സ്റ്റ്
Tuesday, November 24, 2020 12:04 AM IST
കോ​യ​ന്പ​ത്തൂ​ർ: ജ​യി​ലി​ൽ​നി​ന്നു പു​റ​ത്തി​റ​ങ്ങി​യ ത​ന്നെ സ​മാ​ധാ​ന​മാ​യി ജീ​വി​ക്കാ​ൻ പോ​ലീ​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും ത​ന്‍റെ അ​ടി​സ്ഥാ​നാ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും മാ​വോ​യി​സ്റ്റ് ആ​വ​ശ്യ​പ്പെ​ട്ടു.
ത​ന്നെ പി​ന്തു​ട​രു​ന്ന പോ​ലീ​സി​ന്‍റെ ന​ട​പ​ടി​ക​ൾ അ​സ​ഹ​നീ​യ​മാ​യ​തി​നെ തു​ട​ർ​ന്ന് ഭാ​ര്യ​യോ​ടും വ​ക്കീ​ലി​നോ​ടു​മൊ​പ്പം ക​ല​ക്ട​ർ ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 2015 ലാ​ണ് ദേ​ശീ​യ സു​ര​ക്ഷാ നി​യ​മ​പ്ര​കാ​രം വീ​ര​മ​ണി ജ​യി​ലി​ലാ​കു​ന്ന​ത്.
അ​ഞ്ചു​വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ​യ്ക്കു​ശേ​ഷം 2020 ഓ​ഗ​സ്റ്റ് 24-ാം തീ​യ​തി​യാ​ണ് ജ​യി​ലി​ലി​ൽ​നി​ന്നും ജാ​മ്യ​ത്തി​ൽ വ​ന്ന​ത്. ദി​വ​സ​വും ര​ണ്ടു​നേ​രം പീ​ള​മേ​ട് പോ​ലീ​സി​ൽ ഒ​പ്പി​ടു​ന്നു​ണ്ട്. എ​ന്നാ​ൽ പു​റ​ത്തു​വ​ന്ന വീ​ര​മ​ണി​യെ ക്യു​വി​ഭാ​ഗം പോ​ലീ​സു​കാ​ർ നി​ര​ന്ത​ര​മാ​യി പി​ന്തു​ട​രു​ക​യാ​ണെ​ന്നും താ​മ​സി​ക്കു​ന്ന വീ​ടി​ന്‍റെ ഉ​ട​മ​യോ​ട് വീ​ട്ടി​ൽ നി​ന്നി​റ​ക്കി വി​ടാ​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ന്നും അ​ന്വേ​ഷ​ണ​മെ​ന്ന പേ​രി​ൽ അ​യ​ൽ​വാ​സി​ക​ളെ ഭ​യ​പ്പെ​ടു​ത്തി ചോ​ദ്യം ചെ​യ്യു​ന്ന​തും ത​ന്നോ​ട് സം​സാ​രി​ക്കു​ന്ന​വ​രെ ഫോ​ട്ടോ​യെ​ടു​ക്കു​ന്ന​തും ത​ന്നെ ഭീ​ക​ര​നാ​യി ചി​ത്രീ​ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്നും ഇ​തി​നാ​ൽ ക​ടു​ത്ത മാ​ന​സി​ക​സ​മ്മ​ർ​ദ​മാ​ണ് അ​നു​ഭ​വി​ക്കു​ന്ന​തെ​ന്നും വീ​ര​മ​ണി പ​റ​ഞ്ഞു.
പോ​ലീ​സി​ന്‍റെ ഈ ​ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് വീ​ര​മ​ണി ഭാ​ര്യ ഖൈ​റു​ന്നീ​സ, വ​ക്കീ​ൽ എ​ന്നി​വ​ർ​ക്കൊ​പ്പം ക​ല​ക്ട​ർ ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി​യ​ത്.