കൗശലാചാര്യ അവാർഡ് ജേതാവിനെ ആദരിച്ചു
Tuesday, November 24, 2020 12:04 AM IST
പാ​ല​ക്കാ​ട്: ഭാ​ര​ത സ​ർ​ക്കാ​രി​ന്‍റെ തൊ​ഴി​ൽ നൈ​പു​ണ്യ വി​ക​സ​ന സം​രം​ഭ​ക​ത്വ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പാ​ല​ക്കാ​ട് ജി​ല്ല​യു​ടെ തൊ​ഴി​ൽ പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​യ ജ​ൻ​ശി​ക്ഷ​ൻ സ​ൻ​സ്ഥാ​ൻ പാ​ല​ക്കാ​ട് ഈ ​വ​ർ​ഷ​ത്തെ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ കൗ​ശ​ലാ​ചാ​ര്യ അ​വാ​ർ​ഡ് ല​ഭി​ച്ച വ​ത്സ​മ്മ​യെ ആ​ദ​രി​ച്ച് പു​ര​സ്കാ​ര​വും പ്ര​ശ​സ്തി​പ​ത്ര​വും സ​മ്മാ​നി​ച്ചു.
ച​ക്കാ​ന്ത​റ പാ​സ്റ്റ​റ​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ൽ രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു. കേ​ന്ദ്ര തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് ജ​ഐ​സ് എ​സ് ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി രൂ​പീ​ക​രി​ച്ച ലൈ​വ് ലി ​ഹു​ഡ് സെ​ല്ലി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ പ​ഠി​താ​ക്ക​ൾ നി​ർ​മി​ച്ച വ​സ്തു​ക്ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​ല്പ​ന​യും ന​ട​ന്നു.
ജി​ല്ല​യു​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്കാ​യി ല​ഭി​ച്ചി​രി​ക്കു​ന്ന വ്യ​ത്യ​സ്ത ജോ​ലി​ക​ൾ​ക്കാ​യു​ള്ള സ​മ്മ​ത​പ​ത്ര​ങ്ങ​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ജി​ല്ലാ സെ​ൽ​ഫ് എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ സി.​കെ.​ആ​ഷ നി​ർ​വ​ഹി​ച്ചു. പ​രി​ശീ​ല​നം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച പ​ഠി​താ​ക്ക​ളു​ടെ സ​ർ​ട്ട​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ന​ട​ന്നു.
ച​ട​ങ്ങി​ൽ ജെഎസ്എ​സ് പാ​ല​ക്കാ​ട് ചെ​യ​ർ​മാ​നും കേ​ര​ള സോ​ഷ്യ​ൽ സ​ർ​വീ​സ് ഫോ​റം ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​ജേ​ക്ക​ബ് മാ​വു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​എ​സ് എ​സ് പി ​എ​ക്സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി ഫാ. ​ജോ​സ​ഫ് ജെ​സ്റ്റി​ൻ, ജെഎസ്എ​സ് പാ​ല​ക്കാ​ട് ഡ​യ​റ​ക്ട​ർ സി​ജു മാ​ത്യു, അ​വാ​ർ​ഡ് ജേ​താ​വ് വ​ൽ​സ​മ്മ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ജോ​യ് അ​റ​യ്ക്ക​ൽ, വൈ​ശാ​ഖ്, ജെ​ൻ​സ​ണ്‍ ജോ​സ്, ലൂ​യി​സ് ജോ​ർ​ജ്, ടി.​ജെ.​ജോ​ണ്‍, സു​ഹാ​സി​നി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി.
ജെഎസ്എ​സ് പാ​ല​ക്കാ​ടി​ന്‍റെ വി​വി​ധ മേ​ഖ​ല​യി​ലു​ള്ള ടീ​ച്ചേ​ഴ്സ്, തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ​ഠി​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.