വ​ട​ക്കേ​ന​ട-​പ​ത്ത​നാ​പു​രം റോഡ് ടാ​റിം​ഗ് വൈ​കു​ന്നു
Tuesday, November 24, 2020 12:04 AM IST
ആ​ല​ത്തൂ​ർ:​ പു​ന​ർ​നി​ർ​മ്മി​ക്കു​ന്ന കാ​വ​ശ്ശേ​രി വ​ട​ക്കേ​ന​ട പ​ത്ത​നാ​പു​രം പാ​ത​യു​ടെ ടാ​റിം​ഗ് വൈ​കു​ന്നു.
ര​ണ്ട് മാ​സം മു​ന്പ് ആ​രം​ഭി​ച്ച പാ​ത​യു​ടെ വീ​തി കൂ​ട്ട​ലും പു​തി​യ ക​ൾ​വ​ർ​ട്ട് നി​ർ​മ്മാ​ണ​വും പൂ​ർ​ത്തി​യാ​യി. വ​ട​ക്കേ​ന​ട​യി​ൽ പാ​ത​യു​ടെ വീ​തി ഇ​ല്ലാ​താ​ക്കു​ന്ന ജ​ല​സേ​ച​ന കി​ണ​ർ സൃ​ഷ്ടി​ക്കു​ന്ന അ​സൗ​ക​ര്യം സ്ലാ​ബി​ട്ട് പ​രി​ഹ​രി​ക്കാ​നും ന​ട​പ​ടി​യാ​യി.
മെ​റ്റ​ലി​ട്ട് ഉ​റ​പ്പി​ക്കു​ന്ന പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യി​ട്ട് ആ​ഴ്ച​ക​ളാ​യി.​ഇ​തി​നു ശേ​ഷം പ​ണി നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.
​ഉ​റ​പ്പി​ച്ച മെ​റ്റ​ൽ ഇ​ള​കി പാ​ത​യി​ലെ​ങ്ങും ചി​ത​റി.​കാ​ൽ​ന​ട യാ​ത്ര പോ​ലും പ്ര​യാ​സ​ത്തി​ലാ​യി.​ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ച​ര​ലി​ൽ മ​റി​യാ​ത്ത ദി​വ​സ​മി​ല്ല. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്പോ​ൾ പാ​റ​പ്പൊ​ടി പ​റ​ന്ന് സ​മീ​പ​ത്തെ വീ​ടു​ക​ളി​ലെ​ത്തും.സ​മീ​പ​ത്തെ വീ​ടു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കും പ്രാ​യ​മാ​യ​വ​ർ​ക്കും പാ​റ​പ്പൊ​ടി മൂ​ലം ശ്വാ​സം മു​ട്ട​ലും അ​ല​ർ​ജി​യും അ​നു​ഭ​വ​പ്പെ​ടു​ന്നു. വേ​ഗ​ത​യി​ൽ ലോ​റി ക​ട​ന്നു പോ​കു​ന്ന​തി​നി​ടെ ബൈ​ക്കി​ൽ പോ​കു​ക​യാ​യി​രു​ന്ന ത​ന്‍റെ മേ​ൽ മെ​റ്റ​ൽ ചീ​ള് തെ​റി​ച്ച​താ​യി പ​ത്ത​നാ​പു​ര​ത്തെ കെ.​നൗ​ഫ​ൽ പ​റ​ഞ്ഞു. ടാ​റിം​ഗ് 15ന് ​തു​ട​ങ്ങു​മെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും ഇ​തു​വ​രെ​യും തു​ട​ങ്ങി​യി​ല്ല.​ന​വം​ബ​ർ 30ന് ​ടാ​റിം​ഗ് ആ​രം​ഭി​ക്കാ​നാ​ണ് ക്ര​മീ​കര​ണം ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് ആ​ല​ത്തൂ​ർ പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത് വി​ഭാ​ഗം അ​സി.​എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.​അ​തു വ​രെ മ​ഴ ഉ​ണ്ടാ​കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ.