മംഗലത്ത് നാ​ടി​നു പേ​രി​ട്ട പു​തി​യ മൂ​ച്ചി​മ​രം വ​ള​ർ​ന്നു​യ​രു​ന്നു
Tuesday, November 24, 2020 12:04 AM IST
വ​ട​ക്ക​ഞ്ചേ​രി: നാ​ടി​നു പേ​രി​ട്ട പു​തി​യ മൂ​ച്ചി (മാ​വ്)​മ​രം വ​ള​ർ​ന്നു​യ​രു​ന്നു. അ​തി​വേ​ഗ​ത്തി​ലാ​ണ് ഈ ​മൂ​വാ​ണ്ട​ൻ​മാ​വ് വ​ള​രു​ന്ന​ത്. മൂ​ന്നു വ​യ​സു​പ്രാ​യ​മാ​കു​ന്പോ​ഴേ​യ്ക്കും പൂ​ത്ത് മാ​ങ്ങ നി​റ​യാ​ൻ തു​ട​ങ്ങി.
മം​ഗ​ലം-​ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന​പാ​ത​യി​ൽ മം​ഗ​ലം വി​ല്ലേ​ജ് ഓ​ഫീ​സി​ന​ടു​ത്താ​ണ് ഈ ​മൂ​ച്ചി​തൈ വ​ള​രു​ന്ന​ത്. മൂ​ച്ചി സ്റ്റോ​പ്പ് എ​ന്നാ​ണ് ഈ ​സ്ഥ​ല​ത്തി​നു പേ​ര്. ന​ല്ല വെ​യി​ൽ കി​ട്ടു​ന്ന സ്ഥ​ല​മാ​യ​തി​നാ​ൽ നി​റ​യെ മാ​ങ്ങ​യു​ണ്ടാ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് മാ​വി​ൻ​തൈ.
മു​ന്പ് ഇ​വി​ടെ നൂ​റ്റാ​ണ്ടോ​ളം പ​ഴ​ക്ക​മു​ള്ള കൂ​റ്റ​ൻ​മാ​വ് (മൂ​ച്ചി) മ​രം ഉ​ണ്ടാ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് സ്ഥ​ല​ത്തി​നു മൂ​ച്ചി സ്റ്റോ​പ്പ് എ​ന്ന പേ​രു​വ​ന്ന​ത്.
എ​ന്നാ​ൽ പ​ത്തു​വ​ർ​ഷം​മു​ന്പ് മ​രം മു​റി​ച്ചു​മാ​റ്റി. പ്രാ​യാ​ധി​ക്യ​ത്തി​ന്‍റെ അ​വ​ശ​ത​മൂ​ലം കൊ​ന്പു​ക​ൾ പൊ​ട്ടി​വീ​ണും മ​റ്റും വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​യ​പ്പോ​ഴാ​ണ് വൃ​ക്ഷ​മു​ത്ത​ശി​യെ മു​റി​ച്ച​ത്. പി​ന്നീ​ട് പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് മൂ​വാ​ണ്ട​ൻ മാ​വി​ന്‍റെ തൈ ​ന​ട്ടു​വ​ള​ർ​ത്തി​യ​ത്.
യാ​ത്രാ​വാ​ഹ​ന​ങ്ങ​ളു​ടെ വ​ര​വി​നു​മു​ന്പ് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ത​ണ​ലേ​കാ​ൻ വ​ച്ചു​പി​ടി​പ്പി​ച്ച​താ​യി​രു​ന്നു പ​ഴ​യ​മ​ര​ങ്ങ​ൾ. നൂ​റ്റാ​ണ്ടു​ക​ൾ പി​ന്നി​ട്ട മ​ര​ങ്ങ​ൾ ഇ​പ്പോ​ഴും പാ​ത​യു​ടെ പ​ല ഭാ​ഗ​ത്തു​മു​ണ്ട്.