കു​മ​രം​പു​ത്തൂ​രിൽ രണ്ടു ക​ട​ക​ളി​ൽ നി​ന്ന് 18,000 രൂ​പ ക​വ​ർ​ന്നു
Tuesday, November 24, 2020 12:04 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കു​മ​രം​പു​ത്തൂ​ർ ചു​ങ്ക​ത്തെ കെ.​കെ.​കോം​പ്ല​ക്സി​ൽ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളു​ടെ ഷ​ട്ട​ർ പൂ​ട്ടു​പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​വ് ര​ണ്ടു​ക​ട​ക​ളി​ൽ​നി​ന്നാ​യി 18,000 രൂ​പ ക​വ​ർ​ന്നു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. മു​ഖം​മൂ​ടി​യ​ണി​ഞ്ഞ മോ​ഷ്ടാ​വാ​ണ് ക​വ​ർ​ച്ച​ന​ട​ത്തി​യ​ത്. അ​ഷ​റ​ഫി​ന്‍റെ പി.​കെ.​സ്റ്റോ​റി​ലെ മേ​ശ​വ​ലി​പ്പി​ലു​ണ്ടാ​യി​രു​ന്ന 15,000 രൂ​പ ന​ഷ്ട​പ്പെ​ട്ടു. മോ​ഷ​ണം ന​ട​ത്തു​ന്ന​തി​ന്‍റെ ദൃ​ശ്യം ഇ​വി​ട​ത്തെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. സ​മീ​പ​ത്തെ ബ​ഷീ​റി​ന്‍റെ നി​ജി സ്റ്റോ​റി​ൽ​നി​ന്ന് 3,000 രൂ​പ​യാ​ണ് ന​ഷ്ട​മാ​യ​ത്. നി​ജി​സ്റ്റോ​റി​നു സ​മീ​പം മോ​ഷ്ടാ​വി​ന്‍റേതെ​ന്ന് സം​ശ​യി​ക്കു​ന്ന ഒ​രു മു​ണ്ടും കി​ട​ന്നി​രു​ന്നു. ചു​ങ്ക​ത്തെ ബി​രി​യാ​ണി​സ്റ്റോ​റി​ലും വ​ട്ട​ന്പ​ല​ത്തെ സു​പ്പ​ർ​മാ​ർ​ക്ക​റ്റി​ലു​മെ​ല്ലാം മോ​ഷ്ടാ​വ് ക​യ​റി. ലി​വ ടെ​ക്സ്റ്റൈ​ൽ​സി​ന്‍റെ പൂ​ട്ടു​പൊ​ളി​ച്ചെ​ങ്കി​ലും സാ​ധ​ന​ങ്ങ​ളൊ​ന്നും ന​ഷ്ട​മാ​യി​ട്ടി​ല്ല.