കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു നീ​ക്ക​ൽ തു​ട​രു​ന്നു: ന​ഗ​രം ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ
Tuesday, November 24, 2020 12:04 AM IST
ഒ​റ്റ​പ്പാ​ലം: ഓ​പ്പ​റേ​ഷ​ൻ അ​ന​ന്ത​യു​ടെ ഭാ​ഗ​മാ​യി കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കു​ന്ന​ത് തു​ട​രു​ന്നു. കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ൽ വ​ണ്‍​വേ സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കി​യ​തോ​ടെ ന​ഗ​രം ഗ​താ​ഗ​ത​ക്കു​രു​ക്കി​ലു​മാ​യി. പാ​ല​ക്കാ​ട് ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് നി​ല​വി​ൽ ന​ഗ​ര​ത്തി​നു​ള്ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്. മ​റ്റു വാ​ഹ​ന​ങ്ങ​ളെ​ല്ലാം ല​ക്ഷ്മി തീ​യേ​റ്റ​റി​ന് മു​ന്നി​ലൂ​ടെ സെ​ൻ​ഗു​പ്ത റോ​ഡു​വ​ഴി ചെ​ർ​പ്പു​ള​ശേ​രി റോ​ഡി​ലേ​ക്കും തു​ട​ർ​ന്ന് പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​യ്ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ ടി​ബി റോ​ഡ് വ​ഴി ന്യൂ​ബ​സാ​റി​ലേ​ക്കു​മാ​ണ് തി​രി​ച്ചു​വി​ടു​ന്ന​ത്. ന​ഗ​ര​ത്തി​നു​ള്ളി​ൽ ര​ണ്ടു കെ​ട്ടി​ട​ങ്ങ​ൾ കൂ​ടി പൊ​ളി​ച്ചു​നീ​ക്കു​ന്ന ന​ട​പ​ടി​ക​ളും തു​ട​ങ്ങി.
ഇ​ന്ന​ലെ രാ​വി​ലെ മു​ത​ലാ​ണ് ഇ​തി​ന്‍റെ പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി​യ​ത്. ഒ​റ്റ​പ്പാ​ലം സ​ബ് ക​ള​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ഗ​ര​ത്തി​നു​ള്ളി​ൽ പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റു​ന്ന​ത്. മൂ​ന്ന് സ്ഥാ​പ​ന​ങ്ങ​ളു​ടെ കെ​ട്ടി​ട​ങ്ങ​ളാ​ണ് പൊ​ളി​ച്ചു​നീ​ക്കു​ന്ന​ത്.
റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ന്‍റെ പ്ര​വേ​ശ​ന​ക​വാ​ട​ത്തി​നോ​ടു ചേ​ർ ന്ന് ​ഇ​ട​തു​ഭാ​ഗ​ത്തു​ള്ള കെ​ട്ടി​ട​വും പൊ​ളി​ച്ചു​നീ​ക്കു​ന്ന​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഇ​തോ​ടെ ഈ ​ഭാ​ഗ​ത്ത് കൂ​ടു​ത​ൽ സ്ഥ​ല​സൗ​ക​ര്യം ല​ഭ്യ​മാ​കും. വാ​ഹ​ന​ങ്ങ​ൾ​ക്ക് സു​ഗ​മ​മാ​യി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നും ഇ​തോ​ടു​കൂ​ടി സം​വി​ധാ​നം നി​ല​വി​ൽ വ​രും. പു​റ​ന്പോ​ക്ക് ഭൂ​മി​യി​ലും സ​ർ​ക്കാ​ർ പാ​ട്ട​ത്തി​ന് കൊ​ടു​ത്ത സ്ഥ​ല​ത്തു​മാ​യി ഉ​യ​ർ​ന്ന കെ​ട്ടി​ട​ങ്ങ​ളാ​ണ് പൊ​ളി​ച്ചു​നീ​ക്കു​ന്ന​ത്. പാ​ട്ട​ക്കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നു​ശേ​ഷ​വും ഒ​ഴി​ഞ്ഞു​പോ​കാ​ൻ ത​യാ​റാ​കാ​തി​രു​ന്ന ക​ച്ച​വ​ട​ക്കാ​ർ​ക്ക് രേ​ഖാ​മൂ​ലം നോ​ട്ടീ​സ് ന​ല്കി​യി​ട്ടു​ണ്ട്. ഒ​ഴി​ഞ്ഞു​പോ​കാ​ൻ ത​യാ​റാ​കാ​തെ ഇ​വ​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തി​ന് സ്റ്റേ ​ഉ​ത്ത​ര​വ് ക​ര​സ്ഥ​മാ​ക്കു​ക​യു​മാ​യി​രു​ന്നു.
ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഹൈ​ക്കോ​ട​തി​യെ റ​വ​ന്യൂ​വ​കു​പ്പ് സ​മീ​പി​ച്ച​ത്. സ്റ്റേ ​ഉ​ത്ത​ര​വ് നീ​ക്കി​യ​ശേ​ഷ​മാ​ണ് ഇ​പ്പോ​ൾ പൊ​ളി​ച്ചു​നീ​ക്കാ​ൻ ന​ട​പ​ടി പു​ന​രാ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. നാ​ലു​വ​ർ​ഷം​മു​ന്പ് തു​ട​ങ്ങി​യ ഓ​പ്പ​റേ​ഷ​ൻ അ​ന​ന്ത​പ​ദ്ധ​തി ഇ​ട​യ്ക്കു​വ​ച്ച് നി​ർ​ത്തേ​ണ്ട സാ​ഹ​ച​ര്യം നി​യ​മ​പ്ര​ശ്ന​ങ്ങ​ൾ മൂ​ല​മു​ണ്ടാ​യി. അ​തി​നാ​ണ് ഇ​പ്പോ​ൾ പ​രി​ഹാ​ര​മാ​യ​ത്. നാ​ലു​വ​ർ​ഷ​ത്തി​നു​ശേ​ഷം പു​ന​രാ​രം​ഭി​ച്ച ഓ​പ്പ​റേ​ഷ​ൻ അ​ന​ന്ത കൂ​ടു​ത​ൽ ശ​ക്ത​മാ​യ രീ​തി​യി​ൽ തു​ട​രാ​നാ​ണ് റ​വ​ന്യൂ​വ​കു​പ്പി​ന്‍റെ തീ​രു​മാ​നം. യ​ന്ത്ര​സ​ഹാ​യ​ത്തോ​ടു​കൂ​ടി​യാ​ണ് റ​വ​ന്യൂ​വ​കു​പ്പ് കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കു​ന്ന​ത്.
അ​തേ​സ​മ​യം രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് ഇ​പ്പോ​ൾ ന​ഗ​ര​ത്തി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഏ​റ്റ​വു​മ​ധി​കം തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത് പാ​ല​ക്കാ​ട് റോ​ഡി​ലാ​ണ്. നി​ല​വി​ൽ വാ​ഹ​ന​ങ്ങ​ൾ ഒ​ച്ചി​ഴ​യും വേ​ഗ​ത​യി​ലാ​ണ് ഒ​റ്റ​പ്പാ​ലം ക​ട​ക്കു​ന്ന​ത്. പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഫ​ല​പ്ര​ദ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടെ​ങ്കി​ലും ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ഓ​പ്പ​റേ​ഷ​ൻ അ​ന​ന്ത​പ​ദ്ധ​തി ശ​ക്ത​മാ​യി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ക​യും സ​ർ​ക്കാ​ർ ഭൂ​മി​യി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ന​ഗ​ര​ത്തി​നു​ള്ളി​ലെ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കു​ക​യും ചെ​യ്യു​ന്ന ദൗ​ത്യം തു​ട​രാ​ൻ ത​ന്നെ​യാ​ണ് തീ​രു​മാ​ന​മെ​ന്ന് റ​വ​ന്യൂ​വ​കു​പ്പ് അ​റി​യി​ച്ചു.