വെ​ള്ളി​യാ​ങ്ക​ല്ല് ത​ട​യ​ണ​യു​ടെ ഷ​ട്ട​ർ പു​ന​സ്ഥാ​പന പ്ര​വ​ർ​ത്തി​ക​ൾ ആ​രം​ഭി​ച്ചു
Tuesday, November 24, 2020 12:00 AM IST
തൃ​ത്താ​ല: വെ​ള്ളി​യാ​ങ്ക​ല്ല് ത​ട​യ​ണ​യു​ടെ പ്ര​ള​യ​ത്തി​ൽ ഒ​ഴു​കി​പ്പോ​യ ഷ​ട്ട​റി​ന് പ​ക​രം പു​തി​യ ഷ​ട്ട​ർ പു​ന​സ്ഥാ​പി​ക്കു​ന്ന പ്ര​വ​ർ​ത്തി​ക​ൾ ഇ​ന്ന​ലെ ആ​രം​ഭി​ച്ചു. പ്ര​ള​യ​ത്തി​ൽ ഒ​ഴു​കി​പ്പോ​യ ഷ​ട്ട​റി​ന് പ​ക​ര​മു​ള്ള പു​തി​യ ഷ​ട്ട​ർ വെ​ള്ളി​യാ​ങ്ക​ല്ലി​ൽ നാ​ല് ദി​വ​സം മു​ൻ​പ് എ​ത്തി​ച്ചി​രു​ന്നു.

ക്ര​യി​ൻ ഉ​പ​യോ​ഗി​ച്ച് ഷ​ട്ട​ർ പു​ന​സ്ഥാ​പി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. വെ​ള്ളി​യാ​ങ്ക​ല്ല് പാ​ല​ത്തി​ൽ തി​ങ്ക​ൾ, ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഷ​ട്ട​ർ പു​ന​സ്ഥാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് പാ​ല​ത്തി​ന് മു​ക​ളി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. വെ​ള്ളി​യാ​ങ്ക​ല്ല് റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജി​ന്‍റെ സി​വി​ൽ, മെ​ക്കാ​നി​ക്ക​ൽ പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി 18.35 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഷ​ട്ട​റു​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​ത​ട​ക്ക​മു​ള്ള മെ​ക്കാ​നി​ക്ക​ൽ പ്ര​വൃ​ത്തി​ക്ക് 1.35 കോ​ടി രൂ​പ​യും ഏ​പ്ര​ണു​ക​ളി​ലെ വി​ള്ള​ൽ പ​രി​ഹ​രി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള സി​വി​ൽ പ്ര​വൃ​ത്തി​ക്ക് 17 കോ​ടി രൂ​പ​യു​മാ​ണ് അ​നു​വ​ദി​ച്ച​ത്.
റീ​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി​യാ​ണ് തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.​നി​ല​വി​ൽ ഷ​ട്ട​റി​ന്‍റെ കു​റ​വ് മൂ​ലം ത​ട​യ​ണ​യി​ൽ ജ​ല​സം​ഭ​ര​ണം ആ​രം​ഭി​ക്കാ​നാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ​യാ​ഴ്ച​യി​ൽ 27 ഷ​ട്ട​റു​ക​ളി​ൽ 25 എ​ണ്ണ​വും താ​ഴ്ത്തി ഭാ​ഗി​ക ജ​ല​സം​ഭ​ര​ണം ആ​രം​ഭി​ച്ചി​രു​ന്നെ​ങ്കി​ലും തു​റ​ന്ന് കി​ട​ക്കു​ന്ന ഭാ​ഗ​ത്തു​കൂ​ടെ ജ​ലം ഒ​ഴു​കി​പ്പോ​വു​ക​യാ​ണ്. നി​ല​വി​ൽ ത​ട​യ​ണ​യ്ക്ക​ക​ത്തെ വെ​ള്ളം​വ​റ്റി മ​ണ​ൽ​ത്തി​ട്ട​ക​ൾ പു​റ​ത്തു​കാ​ണു​ന്ന നി​ല​യി​ലാ​ണ്.