പ്ര​ചാ​ര​ണ​ത്തി​നു വീറും വാശിയും; ചുമരെഴുത്തിലും ബോ​ർ​ഡ് സ്ഥാ​പി​ക്ക​ലിലും മു​ന്ന​ണി​ക​ളി​ൽ പൊതുധാ​ര​ണ
Tuesday, November 24, 2020 12:00 AM IST
വ​ട​ക്ക​ഞ്ചേ​രി: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ വീ​റും വാ​ശി​യും ഏ​റെ​യു​ണ്ടെ​ങ്കി​ലും ചു​മ​രെ​ഴു​ത്തു​ക​ളി​ലും ബോ​ർ​ഡ് സ്ഥാ​പി​ക്കു​ന്ന​തി​ലു​മെ​ല്ലാം പൊ​തു​ധാ​ര​ണ മു​ന്ന​ണി​ക​ൾ​ക്കു​ണ്ട്. യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ്, ബി​ജെ​പി എ​ന്നി​ങ്ങ​നെ മൂ​ന്നു​മു​ന്ന​ണി​ക​ളു​ടെ ബോ​ർ​ഡു​ക​ളും ഒ​രു​മി​ച്ചാ​ണ് ഇ​ക്കു​റി കാ​ണു​ന്ന​ത്.
ആ​രോ​ടും അ​ടു​പ്പ​വും അ​ക​ലും വേ​ണ്ടെ​ന്ന മ​ട്ടി​ൽ സ്ഥ​ല​മു​ട​മ​ക​ൾ​ക്കും എ​ല്ലാ​വ​രെ​യും പ്രീ​തി​പ്പെ​ടു​ത്താ​നാ​ണ് താ​ത്പ​ര്യം. ബോ​ർ​ഡ് സ്ഥാ​പി​ക്കാ​നും ചു​മ​രെ​ഴു​ത്തി​നും ഒ​രു കൂ​ട്ട​ർ​ക്ക് മാ​ത്രം അ​നു​മ​തി ന​ല്കി​യാ​ൽ നി​ഷ്പ​ക്ഷ​മ​തി​ക​ളാ​യ സ്ഥ​ല​മു​ട​മ​ക​ൾ​ക്ക് പി​ന്നീ​ടി​ത് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കും.
എ​തി​ർ​മു​ന്ന​ണി​ക്കാ​രു​ടെ വൈ​രാ​ഗ്യ​വും എ​തി​ർ​പ്പും ക്ഷ​ണി​ച്ചു​വ​രു​ത്ത​ലാ​കും അ​ത്. അ​തി​നാ​ൽ ത​ന്നെ സ​മ​ദൂ​ര​സി​ദ്ധാ​ന്ത​ത്തി​ലാ​ണ് പ​ല​യി​ട​ത്തും തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ർ​ഡു​ക​ൾ ഉ​യ​രു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ധ​ന​ങ്ങ​ളും എ​ല്ലാ മു​ന്ന​ണി​ക്കാ​രു​ടെ​യും തു​ല്യ അ​ള​വി​ലാ​ണ് ക​ട​ക​ളി​ലും വി​ല്പ​ന​യ്ക്കു വ​യ്ക്കു​ന്ന​ത്. വോ​ട്ടു​ചോ​ദി​ക്കാ​ൻ സ്ഥാ​നാ​ർ​ഥി​ക​ൾ വീ​ടു​ക​ളി​ൽ ക​യ​റു​ന്പോ​ഴും വോ​ട്ട​ർ​മാ​രും എ​ല്ലാ​വ​രെ​യും ഒ​രു​പോ​ലെ​യാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്.
ഇ​തി​നാ​ൽ കാ​ണു​ന്പോ​ഴു​ള്ള ചി​രി​യും സം​സാ​ര​മൊ​ന്നും വോ​ട്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കാ​ൻ മു​ന്ന​ണി​ക​ൾ​ക്കാ​കി​ല്ല.