ത​ച്ച​ന്പാ​റ​യി​ൽ 49 പേ​ർ മ​ത്സ​ര​രം​ഗ​ത്ത്
Tuesday, November 24, 2020 12:00 AM IST
ത​ച്ച​ന്പാ​റ: നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന സ​മ​യം ക​ഴി​ഞ്ഞ​പ്പോ​ൾ ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്തി​ൽ 49 പേ​ർ മ​ത്സ​ര​രം​ഗ​ത്ത്. മൊ​ത്തം 80 പേ​രാ​യി​രു​ന്നു നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക ന​ല്കി​യി​രു​ന്ന​ത്. ഇ​തി​ൽ 31 പേ​ർ പി​ൻ​വ​ലി​ച്ചു.
ഏ​ഴാം​വാ​ർ​ഡി​ൽ യു​ഡി​എ​ഫി​ന്‍റെ ഡ​മ്മി സ്ഥാ​നാ​ർ​ഥി മ​ഞ്ജു പ​ത്രി​ക പി​ൻ​വ​ലി​ച്ചി​ല്ല. പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള സ​മ​യം ക​ഴി​ഞ്ഞ​ശേ​ഷ​മാ​ണ് ഇ​വ​രെ​ത്തി​യ​ത്.
എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും പ​തി​ന​ഞ്ച് വാ​ർ​ഡു​ക​ളി​ൽ മ​ത്സ​രി​ക്കു​ന്പോ​ൾ ബി​ജെ​പി 12 വാ​ർ​ഡു​ക​ളി​ലാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. 10, 12, 13 വാ​ർ​ഡു​ക​ളി​ലാ​ണ് ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി​ക​ളെ നി​ർ​ത്താ​ത്ത​ത്. ഇ​ട​തു​പ​ക്ഷം നാ​ലു സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തി​യ​പ്പോ​ൾ യു​ഡി​എ​ഫ് ര​ണ്ടു​പേ​രെ നി​ർ​ത്തി​യി​ട്ടു​ണ്ട്. ഏ​റ്റ​വും കൂ​ടു​ത​ൽ​പേ​ർ മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത് ഒ​ന്നാം വാ​ർ​ഡി​ലാ​ണ്- അ​ഞ്ചു​പേ​ർ. ഇ​വി​ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ബ്ബാ​സ്, എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ​ക്ക് ഇ​തേ​പേ​രി​ൽ അ​പ​രന്മാരു​ണ്ട്.