നി​യ​ന്ത്ര​ണം​വി​ട്ട ബ​സ് വീ​ട്ടി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി; വ​ൻ​അ​പ​ക​ടം ഒ​ഴി​വാ​യി
Tuesday, November 24, 2020 12:00 AM IST
അ​ഗ​ളി: പു​തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ പാ​ലൂ​രി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ബ​സ് വീ​ട്ടി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി. പാ​ലൂ​രി​ൽ വീ​ര​ൻ​നാ​ഗി ദ​ന്പ​തി​ക​ളു​ടെ വീ​ട്ടി​ലേ​ക്കാ​ണ് ബ​സ് ഇ​ടി​ച്ചു ക​യ​റി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 7.30ന് ​പാ​ലൂ​ർ സ​ർ​ക്കാ​ർ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ബ​സ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ബ​സ് ഡ്രൈ​വ​ർ പ്ര​കാ​ശ് (25), മ​രു​തി (35), മ​രു​ത​ൻ (60), കാ​ളി​സ്വാ​മി (70) എ​ന്നി​വ​രെ കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​രു​ത​നേ​യും കാ​ളി​സ്വാ​മി​യെ​യും വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി പെ​രി​ന്ത​ൽ​മ​ണ്ണ ഇ​എം​എ​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​യ​ച്ചു.

പാ​ലൂ​രി​ൽ​നി​ന്നും ആ​ന​ക്ക​ട്ടി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​സ്ബി​ടി ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ബ​സി​ൽ പ​തി​ന​ഞ്ചോ​ളം യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യു​ന്നു.

ഡ്രൈ​വ​റു​ടെ സ​മ​യോ​ചി​ത​നാ​യ ഇ​ട​പെ​ട​ലാ​ണ് വ​ൻ​അ​പ​ക​ടം ഒ​ഴി​വാ​ക്കി​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

കു​ത്ത​നെ​യു​ള്ള ഇ​റ​ക്ക​ത്തി​ൽ റോ​ഡി​ൽ​നി​ന്നും നി​യ​ന്ത്ര​ണം തെ​ന്നി​മാ​റി​യ ബ​സ് നി​ർ​ത്തു​ന്ന​തി​നാ​യി പ​ഞ്ഞി മ​ര​ങ്ങ​ളി​ൽ ഇ​ടി​പ്പി​ച്ചെ​ങ്കി​ലും മ​രം ഒ​ടി​ഞ്ഞു​മാ​റി ബ​സ് വീ​ടി​ന്‍റെ ഭി​ത്തി​യി​ൽ ഇ​ടി​ച്ചു നി​ൽ​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. വീ​ട് പൂ​ർ​ണ​മാ​യും പൊ​ട്ടി​ത്ത​ക​ർ​ന്നു.

വീ​ട്ടു​ട​മ വീ​ര​ൻ (45), ഭാ​ര്യ നാ​ഗി (38), മ​ക​ൾ റോ​ജ (22)എ​ന്നി​വ​ർ വീ​ടി​ന് പു​റ​ത്ത് വെ​യി​ൽ കൊ​ള്ളാ​ൻ ഇ​രു​ന്ന​തി​നാ​ൽ ജീ​വ​പാ​യം ഉ​ണ്ടാ​യി​ല്ല.