ഒറ്റപ്പാലം ന​ഗ​ര​ത്തി​ൽ ഓ​പ്പ​റേ​ഷ​ൻ അ​ന​ന്ത പു​ന​രാ​രം​ഭി​ച്ചു
Monday, November 23, 2020 12:10 AM IST
ഒ​റ്റ​പ്പാ​ലം: ന​ഗ​ര വി​ക​സ​ന​ത്തി​നും, ഗ​താ​ഗ​ത​ത്തി​നും ത​ട​സ്‌​സ​മാ​യി നി​ൽ​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ഓ​പ്പ​റേ​ഷ​ൻ അ​ന​ന്ത.​
സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി കൈ​യ്യേ​റി പ​തി​റ്റാ​ണ്ടു​ക​ളാ​യി കൈ​വ​ശം​വ​ക്കു​ക​യും, പാ​ട്ട ക​ലാ​വ​ധി ക​ഴി​ഞ്ഞും ഒ​ഴി​യാ​തി​രി​ക്കു​ക​യും ചെ​യ്ത ഭൂ​മി​യി​ൽ നി​ല​നി​ൽ​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളാ​ണ് പൊ​ളി​ച്ചു​നീ​ക്കു​ന്ന​ത്.
ന​ഗ​ര​ത്തി​നു​ള്ളി​ൽ പ്ര​ധാ​ന പാ​ത​യി​ൽ അ​ൽ ഫൈ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ കെ​ട്ടി​ട​മാ​ണ് ഇ​ന്ന​ലെ റ​വ​ന്യു അ​ധി​കൃ​ത​രും പോ​ലീ​സും ചേ​ർ​ന്ന് യ​ന്ത്ര​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പൊ​ളി​ച്ചു മാ​റ്റി​യ​ത്.
മേ​ൽ​പ്പ​റ​ഞ്ഞ സ്ഥാ​പ​നം ഒ​ഴി​ഞ്ഞു പോ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് റ​വ​ന്യൂ വ​കു​പ്പ് ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ലും ഇ​വ​ർ ഇ​തി​ന് ത​യ്യാ​റാ​യി​ല്ല.
സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ആ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണ് ഇ​ന്ന​ലെ പൊ​ളി​ച്ചു​നീ​ക്കി​യ​ത്.
സ്ഥാ​പ​ന​ത്തി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്നു അ​രി​യും പ​ല​ച​ര​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ളും എ​ടു​ത്തു മാ​റ്റാ​നും സാ​വ​കാ​ശം ല​ഭി​ച്ചി​ല്ല.
നോ​ട്ടീ​സ് ല​ഭി​ച്ച് ആ​ഴ്ച​ക​ൾ ആ​യി​ട്ടും ബ​ന്ധ​പ്പെ​ട്ട​വ​ർ സാ​ധ​ന​ങ്ങ​ൾ ത​യ്യാ​റാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ആ​ണ് ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്ത് മ​ണി​യോ​ടെ പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ പൊ​ളി​ച്ചു​നീ​ക്ക​ൽ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്.​
സു​ര​ക്ഷാ മു​ൻ​നി​ർ​ത്തി റോ​ഡ് ഒ​രു ഭാ​ഗം അ​ട​ച്ച​തി​ന്ന് ശേ​ഷ​മാ​ണ് പൊ​ളി​ക്ക​ൽ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ​ത്. അ​ടു​ത്ത ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ൽ ഇ​ട​തു​ഭാ​ഗ​ത്തു​ള്ള കെ​ട്ടി​ട​വും പൊ​ളി​ച്ചു നീ​ക്കും. ഒ​റ്റ​പ്പാ​ലം സ​ബ് ക​ല​ക്ട​ർ ആ​യി​രു​ന്ന പി​ബി നൂ​ഹ് ആ​ണ് ഒ​റ്റ​പ്പാ​ലം ന​ഗ​ര​ത്തി​ൽ ഓ​പ്പ​റേ​ഷ​ൻ അ​ന​ന്ത തു​ട​ങ്ങി​യ​ത്. ഒ​ഴി​ഞ്ഞു പോ​കാ​തി​രി​ക്കാ​ൻ ചി​ല വ്യാ​പാ​രി​ക​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച് അ​നു​കൂ​ല ഉ​ത്ത​ര​വ് വാ​ങ്ങി​യി​രു​ന്നു. ഇ​തു​മൂ​ലം പ​ദ്ധ​തി അ​ന​ന്ത​മാ​യി വൈ​കി. നി​യ​മ​ത​ട​സ്‌​സ​ങ്ങ​ൾ മ​റി​ക​ട​ന്നാ​ണ് 4 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ഓ​പ്പ​റേ​ഷ​ൻ അ​ന​ന്ത ഒ​റ്റ​പ്പാ​ലം ന​ഗ​ര​ത്തി​ൽ പു​ന​രാ​രം​ഭി​ച്ചി​ട്ടു​ള്ള​ത്.