വിമതപ്രശ്നം: മംഗലംഡാമിലും പ്രതീക്ഷയോടെ യുഡിഎഫ്
Monday, November 23, 2020 12:10 AM IST
മം​ഗ​ലം​ഡാം: മം​ഗ​ലം​ഡാ​മി​ലെ ബ്ലോ​ക്ക് ഡി​വി​ഷ​ൻ വാ​ർ​ഡി​ൽ വി​ജ​യ​സാ​ധ്യ​ത​യു​ള്ള​യാ​ളെ സ്ഥാ​നാ​ർ​ത്ഥി​യാ​ക്ക​ണ​മെ​ന്ന് യു ​ഡി എ​ഫ് പ്ര​വ​ർ​ത്ത​ക​ർ.​
എ​ൽ ഡി ​എ​ഫി​ന് ഈ​സി വാ​ക്കോ​വ​ർ ന​ൽ​കാ​ൻ നേ​തൃ​ത്വം ന​ട​ത്തു​ന്ന അ​ന്ത​ർ​നാ​ട​ക​ങ്ങ​ൾ​ക്കെ​തി​രെ​യാ​ണ് പ​ത്രി​ക പി​ൻ​വ​ലി​ക്കേ​ണ്ട അ​വ​സാ​ന നി​മി​ഷ​ത്തി​ലും പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത് വ​ന്നി​ട്ടു​ള്ള​ത്.
എ​ൽ ഡി ​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​യെ വി​ജ​യി​പ്പി​ക്കു​ന്ന​തി​നു​ള്ള ര​ഹ​സ്യ അ​ജ​ണ്ട ഇ​തി​നു പി​ന്നി​ലു​ണ്ടെ​ന്നാ​ണ് ആ​രോ​പ​ണം. ജ​ന​സ​മ്മ​ത​രാ​യ സ്ഥാ​നാ​ർ​ത്ഥി​ക​ൾ ഉ​ള്ള​പ്പോ​ൾ അ​വ​രെ​യൊ​ന്നും പ​രി​ഗ​ണി​ക്കാ​തെ മാ​റ്റി നി​ർ​ത്തി​യ​ത് നേ​തൃ​ത്വം വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. സ്ഥാ​നാ​ർ​ത്ഥി നി​ർ​ണ്ണ​യ​ത്തി​ൽ എ, ​ഐ ഗ്രൂ​പ്പ് വീ​തം വെ​ക്ക​ലാ​ണെ​ന്ന് നേ​തൃ​ത്വം പ​റ​യു​ന്പോ​ൾ എ​ല്ലാ ഗ്രൂ​പ്പു​ക്കാ​ർ​ക്കും സ​മ്മ​ത​രാ​യ​വ​ർ ഉ​ണ്ടാ​യി​ട്ടും അ​വ​രെ​യെ​ല്ലാം ത​ഴ​യു​ന്ന​തി​നു പി​ന്നി​ലെ രാ​ഷ്ട്രി​യം പ്ര​വ​ർ​ത്ത​ക​ർ​ക്കും പി​ടി​കി​ട്ടു​ന്നി​ല്ല.
ക​ഴി​ഞ്ഞ ത​വ​ണ ആ​യി​ര​ത്തി​ൽ താ​ഴെ മാ​ത്രം വോ​ട്ടു​ക​ൾ​ക്കാ​ണ് എ​ൽ ഡി ​എ​ഫ് സ്ഥാ​നാ​ർ​ത്ഥി ഇ​വി​ടെ വി​ജ​യി​ച്ചി​രു​ന്ന​ത്. എ​ന്താ​യാ​ലും നേ​തൃ​ത്വ​ത്തി​ന്‍റെ തെ​റ്റാ​യ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പി​ലും പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തെ​ത്തു​മെ​ന്നാ​ണ് സൂ​ച​ന.