ഡ​മ്മിയല്ല, ഇനി അബൂബക്കർ സ്ഥാ​നാ​ർ​ഥി
Monday, November 23, 2020 12:10 AM IST
മ​ണ്ണാ​ർ​ക്കാ​ട് : മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ എ​ട​ത്ത​നാ​ട്ടു​ക​ര ഡി​വി​ഷ​നി​ലേ​ക്ക് മ​ൻ​സി​ൽ അ​ബൂ​ബ​ക്ക​റാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​യാ​യി നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കി​യി​രു​ന്ന​ത്. ഇ​ദ്ദേ​ഹം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലെ കോ​ണ്‍​ട്രാ​ക്ട​റാ​ണ്. ഇ​വ​ർ ഏ​റ്റെ​ടു​ത്ത നി​ർ​മ്മാ​ണ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന കാ​ര​ണം ചൂ​ണ്ടി കാ​ണി​ച്ചാ​ണ് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ത​ള്ളി​യ​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തോ​ടെ ഡ​മ്മി​യാ​യസി​പി​എ​മ്മി​ലെ പ്ര​ജീ​ഷ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​യാ​യി.
നേ​ര ത്തെ ​എ​ൽ​ഡി​എ​ഫി​ന​ക​ത്ത് അ​സ്വാ​ര​സ്യ​ങ്ങ​ൾ ഉ​ട​ലെ​ടു​ത്തി​രു​ന്നു. പ​ത്രി​ക ത​ള്ളി​യ​തോ​ടെ ഈ ​പ്ര​ശ്ന​ങ്ങ​ൾ അ​സ്ഥാ​ന​ത്താ​യി. മു​സ്ലിം​ലീ​ഗി​ലെ ഷാ​ന​വാ​സ് പ​ടു​വ​ൻ​പാ​ട​നാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി.