കോ​ള​ജ് -പ​യ്യ​നെ​ടം റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണമെന്നു ഉത്തരവ്
Monday, November 23, 2020 12:10 AM IST
മ​ണ്ണാ​ർ​ക്കാ​ട്:​എം​ഇ​എ​സ് കോ​ളേ​ജ് പ​യ്യ​നെ​ടം റോ​ഡ് അ​ടി​യ​ന്ത​ര​മാ​യി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു.​ റോ​ഡ് പ​ണി പു​ന​രാ​രം​ഭി​ക്കാ​ൻ നേ​ര​ത്തെ ര​ണ്ടാ​ഴ്ച സ​മ​യം ന​ൽ​കി​യി​രു​ന്നു.​
ഈ കാ​ല​യ​ള​വി​ൽ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഒ​രാ​ഴ്ച കൂ​ടി അ​ധി​ക സ​മ​യം ന​ൽ​കി റോ​ഡ് വാ​ഹ​ന​ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കാ​ൻ ജ​ഡ്ജി പി​വി ആ​ശ ഉ​ത്ത​ര​വി​ട്ട​ത്.​
കെ​ആ​ർ​എ​ഫ്ബി റി​വൈ​സ് പ്രൊ​ജ​ക്ട് എ​സ്റ്റി​മേ​റ്റ് സ​മ​ർ​പ്പി​ച്ചി​ല്ലെ​ന്നാ​ണ് ഇ​തി​ന് കാ​ര​ണ​മാ​യി കി​ഫ്ബി കോ​ട​തി​യെ അ​റി​യി​ച്ച​ത്.​
കിഫ്ബി​യെ കൂ​ടി കോ​ട​തി സ്വ​മേ​ധ​യാ കേ​സി​ൽ ക​ക്ഷി ചേ​ർ​ത്തു. കു​മ​രം​പു​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് മു​ൻ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​നാ​യി​രു​ന്ന മു​സ്ത​ഫ വ​റോ​ട​ൻ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്.​
എ​ട്ട് കി​ലോ​മീ​റ്റ​ർ ദൂ​രം വ​രു​ന്ന റോ​ഡ് കി​ഫ്ബി 16.5 കോ​ടി രൂ​പ ചെ​ല​വി​ൽ ര​ണ്ട് വ​ർ​ഷം മു​ന്പാ​ണ് നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്.​
റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ ക്ര​മ​ക്കേ​ടു​ക​ളെ തു​ട​ർ​ന്ന് കി​ഫ്ബി പ്ര​വൃ​ത്തി നി​ർ​ത്തി​വെ​ക്കു​ന്ന​തി​നു​ള്ള സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യി​രു​ന്നു.​
പ​ണി പു​ന​രാ​രം​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.
അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ലാ​ണ് ന​വീ​ക​ര​ണം ന​ട​ക്കു​ന്ന​തെ​ന്നാ​യി രു​ന്നു പ്ര​ധാ​ന​മാ​യും ഉ​യ​ർ​ന്ന പ​രാ​തി.​ത​ക​ർ​ന്ന് കി​ട​ക്കു​ന്ന റോ​ഡ് യാ​ത്രാ ദു​രി​തം വി​ത​യ്ക്കു​ക​യാ​ണ്.​റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യ്ക്കെ​തി​രെ നി​ര​വ​ധി സ​മ​ര​ങ്ങ​ളും അ​ര​ങ്ങേ​റി​യി​രു​ന്നു.