വേ​ൽ യാ​ത്ര നി​രോ​ധി​ക്ക​ണം; സമരം നടത്തി
Monday, November 23, 2020 12:08 AM IST
കോ​യ​ന്പ​ത്തൂ​ർ: ബി​ജെ​പി നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന വേ​ൽ യാ​ത്ര നി​രോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് വി​വി​ധ ദ്രാ​വി​ഡ ക​ക്ഷി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​നു മു​ന്നി​ൽ സ​മ​രം ന​ട​ത്തി.
ത​ന്തെ പെ​രി​യാ​ർ ദ്രാ​വി​ഡ ക​ഴ​കം, വി​ടു​ത​ലെ ചി​രു​തൈ​ക​ൾ, ആ​ദി ത​മി​ഴ​ർ ഫോ​റം തു​ട​ങ്ങി വി​വി​ധ പാ​ർ​ട്ടി​ക​ളു​ടെ നേ​തൃ​ത്യ​ത്തി​ൽ ആ​ണ് ക​മ്മീ​ഷ​ണ​ർ ക​മ്മി ഷ​ണ​ർ ഓ​ഫീ​സി​നു മു​ന്നി​ൽ സ​മ​രം ന​ട​ത്തി​യ​ത്.​ ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മു​രു​ക​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന വേ​ൽ​യാ​ത്ര ഹൈ​ക്കോ​ട​തി നി​രോ​ധി​ച്ചി​ട്ടും വേ​ൽ യാ​ത്ര ന​ട​ത്താ​ൻ എ​ഡി​എം​കെ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ക​യും പോ​ലീ​സ് അ​തി​ന് കൂ​ട്ടൂ പോ​വു​ക​യു​മാ​ണ് ചെ​യ്യൂ​ന്ന​ത്.​
വേ​ൽ​യാ​ത്ര ആ​ത്മീ​യ യാ​ത്ര​യ​ല്ലെ​ന്നും മ​റി​ച്ച് രാ​ഷ്ട്രീ​യാ​ത്ര​യാ​ണെ​ന്നും അ​തി​നാ​ൽ വേ​ൽ​യാ​ത്ര ത​ട​യ​ണ​മെ​ന്നു മാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടാ​ണ് സ​മ​രം ന​ട​ത്തി​യ​ത്.