പോ​ലീ​സ് ആ​ക്ട് ഭേ​ദ​ഗ​തി പു​ന​ഃപ​രി​ശോ​ധി​ക്ക​ണം: കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് -ജേ​ക്ക​ബ്
Monday, November 23, 2020 12:08 AM IST
പാ​ല​ക്കാ​ട്: സ്ത്രീ​ക​ൾ​ക്കെ​തി​രെ ന​ട​ക്കു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ എ​ന്നു പ​റ​ഞ്ഞു​ള്ള പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ പോ​ലീ​സ് ആ​ക്ട് ഭേ​ദ​ഗ​തി ന​ട​പ്പി​ലാ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് ജേ​ക്ക​ബ് പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ആ​രോ​പി​ച്ചു.​മു​ഖ്യ​മ​ന്ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​പ്ന സു​രേ​ഷി​ന്‍റെ​ത് എ​ന്ന രീ​തി​യി​ലു​ള്ള ശ​ബ്ദ സ​ന്ദേ​ശം പ്ര​ച​രി​ക്കു​ന്ന​ത് സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി നേ​ർ​ക്ക് വ​രു​ന്ന അ​ന്വേ​ഷ​ണ​ത്തി​നു പു​ക​മ​റ സൃ​ഷ്ടി​ച്ച് ജ​ന​ശ്ര​ദ്ധ തി​രി​ച്ചു​വി​ടാ​നു​ള്ള സി​പി​എം നേ​തൃ​ത്വ​ത്ത​ന്‍റെ അ​ട​വ് ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും യോ​ഗം ആ​രോ​പി​ച്ചു.​
യോ​ഗ​ത്തി​ൽ യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ൻ​ഡോ വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു .ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജോ​യി മാ​ട​ശ്ശേ​രി ,ജോ​ഷി എ​ബ്ര​ഹാം ,യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഐ​സ​ക് ജോ​ണ്‍,സ​ന്തോ​ഷ് മാ​ത്യു ,നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഷി​ന്ടോ ജോ​ർ​ജ് ,നി​വി​ൾ റോ​യ് ,അ​ഭി​ലാ​ഷ് കേ​ശ​വ​ൻ ,പി.​ടി റ​ഫീ​ഖ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.