നേ​ന്ത്ര​ക്കാ​യ വി​ല​യി​ടി​ഞ്ഞു; ക​ർ​ഷ​ക​ർ ക​ണ്ണീ​രി​ൽ
Monday, November 23, 2020 12:08 AM IST
നെന്മാ​റ: നേ​ന്ത്ര​വാ​ഴ ക​ർ​ഷ​ക​ർ ക​ണ്ണീ​രി​ൽ. സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച താ​ങ്ങു വി​ല​യി​ലും താ​ഴെ​യാ​ണ് ഇ​പ്പോ​ഴ​ത്തെ മാ​ർ​ക്ക​റ്റ് വി​ല. പ്ര​തി​ഫ​ല​ത്തി​നു പ​ക​രം അ​ധ്വാ​ന​ത്തി​നെ വി​ല പോ​ലും ല​ഭി​ക്കാ​തെ മേ​ഖ​ല​യി​ലെ നേ​ന്ത്ര​വാ​ഴ ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ലാ​യി.
ഒ​രു നേ​ന്ത്ര​വാ​ഴ​യി​ൽ 8 മു​ത​ൽ 15 കി​ലോ വ​രെ തൂ​ക്ക​മു​ള്ള കു​ല​ക​ളാ​ണ് സാ​ധാ​ര​ണ ല​ഭി​ക്കാ​റു​ള്ള​ത് ഓ​ണ സീ​സ​ണി​നു ശേ​ഷം ആ​വ​ശ്യ​ക്കാ​ർ കു​റ​യു​ന്ന​തി​നാ​ൽ കു​റ​ച്ചു​കാ​ല​ത്തേ​ക്ക് സാ​ധാ​ര​ണ അ​ൽ​പം വി​ല കു​റ​യു​മെ​ങ്കി​ലും ഒ​രു​മാ​സ​ത്തി​നു​ള്ളി​ല് വീ​ണ്ടും വി​ല സാ​ധാ​ര​ണ​നി​ല​യി​ൽ എ​ത്താ​റു​ണ്ട്.
എ​ന്നാ​ൽ ഈ ​വ​ർ​ഷം ക​ർ​ഷ​ക​ന് ക​ണ്ണീ​ർ കു​ല​ക​ളാ​ണ് ല​ഭി​ച്ച​ത് എ​ന്ന് ക​ർ​ഷ​ക​ർ പ​രി​വേദനം പ​റ​യു​ന്നു. ഒ​രു കി​ലോ നേ​ന്ത്ര​ക്കാ​യ​ക്ക് 16 മു​ത​ൽ 19 രൂ​പ വ​രെ വ​രെ​യാ​ണ് ക​ർ​ഷ​ക​ന് ഇ​പ്പോ​ൾ വി​ല ല​ഭി​ക്കു​ന്ന​ത്.
വി​പ​ണി​യി​ൽ പ​ഴം വി​ല്പ​ന 5 കി​ലോ 100 രൂ​പ എ​ന്ന ക​ണ​ക്കി​നാ​ണ് പ​ഴം വി​ല്പ​ന ന​ട​ക്കു​ന്ന​ത് സാ​ധാ​ര​ണ ഒ​രു കി​ലോ കാ​യ്ക്ക് ക​ർ​ഷ​ക​ന് 30 നും 35 ​നും ഇ​ട​യ്ക്ക് വി​ല ല​ഭി​ക്കാ​ൻ​റു​ള്ള സ​മ​യ​ത്താ​ണ് 50 ശ​ത​മാ​ന​ത്തോ​ളം വി​ല​യി​ടി​ഞ്ഞു ദു​രി​ത​ത്തി​ലാ​യ​ത്.
ഓ​ണ സീ​സ​ണ്‍ ക​ഴി​യു​ന്ന​തോ​ടെ ജി​ല്ല​യി​ലെ വാ​ഴ​ത്തോ​ട്ട​ങ്ങ​ൾ ഉ​ൽ​പാ​ദ​നം കു​റ​യു​ക​യും ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും വ​യ​നാ​ട്ടി​ൽ നി​ന്നും എ​ത്തു​ന്ന കു​ല​ക​ലാ​ണ് വി​പ​ണി നി​യ​ന്ത്രി​ച്ചി​രു​ന്ന​ത്.
എ​ന്നാ​ൽ പ്രാ​ദേ​ശി​ക വി​പ​ണി​യി​ലും പ്രാ​ദേ​ശി​ക ഉ​ൽ​പ്പ​ന്നം എ​ത്തി തു​ട​ങ്ങി​യ​തോ​ടെ നേ​ന്ത്ര​പ്പ​ഴം വി​ല കി​ലോ​യ്ക്ക് 25 രൂ​പ​യാ​യി കു​റ​ഞ്ഞു. വി ​എ​ഫ് പി ​സി കെ ​പോ​ലു​ള്ള സ​ർ​ക്കാ​ർ സം​വി​ധാ​ന​ത്തി​ലും വി​ല ഇ​ടി​യ​ൽ ത​ട​യാ​ൻ യാ​തൊ​രു ന​ട​പ​ടി​യു​മി​ല്ല. എ​ന്നാ​ൽ ന​വം​ബ​ർ മാ​സ​ത്തി​ൽ സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച താ​ങ്ങു വി​ല​യാ​യ 25 രൂ​പ പോ​ലും ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ പ​രാ​തി.
ബേ​ക്ക​റി​ക​ളി​ൽ വി​ൽ​ക്കു​ന്ന നേ​ന്ത്ര​ക്കാ​യ ഉ​പോ​ൽ​പ്പ​ന്ന​മാ​യ ചി​പ്സി​ന് ക​ട​ക​ളി​ൽ ഇ​പ്പോ​ഴും 200 മു​ത​ൽ 320 വ​രെ വി​ല​യു​ണ്ട് ശ​ർ​ക്ക​ര ഉ​പ്പേ​രി വി​ല 230 മു​ത​ൽ 260 വ​രെ ഉ​ണ്ടെ​ങ്കി​ലും നേ​ന്ത്ര​ക്കാ​യ വി​ല​യി​ടി​വ് ക​ർ​ഷ​ക​രെ മാ​ത്ര​മാ​ണ് ബാ​ധി​ച്ച​ത്.
ഒ​രു കി​ലോ നേ​ന്ത്ര​ക്കാ​യ​ക്ക് 30 രൂ​പ​യെ​ങ്കി​ലും വി​ല ല​ഭി​ച്ചാ​ലേ നേ​ന്ത്ര​വാ​ഴ കൃ​ഷി ലാ​ഭ​ക​ര​മാ​കു എ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.
അ​ഞ്ചു പ്രാ​വ​ശ്യ​ത്തി​തി​ൽ കൂ​ടു​ത​ൽ വ​ളം ഇ​ട​ലും കു​ല വ​ന്ന​തി​നു​ശേ​ഷം മ​ഴ​യി​ലും കാ​റ്റി​ലും ഒ​ടി​ഞ്ഞു പോ​കാ​തെ​യും നോ​ക്കു​ന്ന​തി​ന് മു​ള​കൊ​ണ്ട് ഉൗ​ന്ന് കെ​ട്ടി​യും പ​ന്നി, മാ​ൻ, ആ​ന തു​ട​ങ്ങി വ​ന്യ​മൃ​ഗ​ങ്ങ​ളി​ൽ നി​ന്ന് കാ​വ​ൽ കി​ട​ന്നും വാ​ഴ​ക​ളെ സം​ര​ക്ഷി​ച്ച് ഉ​ൽ​പ്പാ​ദ​ന ചെ​ല​വി​ന്‍റെ പാ​തി പോ​ലും ല​ഭി​ക്കാ​ത്ത​തി​നാ​ൽ വാ​ഴ​ക്കു​ല വെ​ട്ടി​യ കു​റേ ക​ർ​ഷ​ക​ർ തു​ട​ർ വാ​ഴ​കൃ​ഷി അ​യി​ലൂ​ർ നെന്മാ​റ മേ​ഖ​ല​യി​ൽ ഉ​പേ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.