സന്ദർശകരേ ഇതിലേ ഇതിലേ
Monday, November 23, 2020 12:08 AM IST
നെ​ല്ലി​യാ​ന്പ​തി:​കി​ഴ​ക്ക​ൻ കാ​റ്റി​നെ ത​ട​ഞ്ഞു നി​ർ​ത്തു​ന്ന സ​ഹ്യ​ന്‍റെ മ​ടി​ത്ത​ട്ടി​ലേ​ക്ക് അ​വ​ധി​നാ​ളു​ക​ൾ ക​ട​ന്നു​വ​രു​ന്പോ​ൾ വ​ര​വേ​ൽ​ക്കാ​ൻ പാ​ല​ക്കാ​ടി​നോ​ടൊ​പ്പം പാ​വ​ങ്ങ​ളു​ടെ ഉൗ​ട്ടി​യാ​യ നെ​ല്ലി​യാ​ന്പ​തി​യും ഒ​രു​ങ്ങു​ന്നു. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ നീ​ണ്ട ഇ​ട​വേ​ള​ക്കു​ശേ​ഷം കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി ജൈ​വ​വൈ​വി​ധ്യം കൊ​ണ്ടും മ​നോ​ഹ​ര​മാ​യ കാ​ഴ്ച്ച​ക​ൾ കൊ​ണ്ടും സ​ഞ്ചാ​രി​ക​ളു​ടെ പ​റു​ദീ​സ​യാ​യി മാ​റി​യ നെ​ല്ലി​യാ​ന്പ​തി​യി​ലേ​ക്ക് അ​വ​ധി നാ​ളു​ക​ളി​ൽ നി​ര​വ​ധി​പേ​രാ​ണ് എ​ത്തു​ന്ന​ത്.

ക്രി​സ്മ​സ്‌​ ക​ട​ന്നു വ​രു​ന്പോ​ൾ ക​രി​ന്പ​ന​കാ​റ്റി​ന്‍റെ വേ​ഗം കു​റ​ഞ്ഞു മ​ഞ്ഞു വീ​ഴു​ന്ന കാ​ല​മെ​ത്തി.​ വേ​ന​ലി​ന്‍റെ ആ​ല​സ്വ​ത്തി​ൽ നി​ന്നും മാ​റി ന​നു​ത്ത ത​ണു​പ്പി​ലേ​ക്കു സ്വ​പ്നം ക​ണ്ട് നെ​ല്ലി​യാ​ന്പ​തി താ​ഴ്വ​ര​യി​ലേ​ക്ക് എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്കു​കൂ​ടി വ​രു​ന്നു. ജി​ല്ല​യു​ടെ പ്ര​കൃ​തി ര​മ​ണീ​യ​മാ​യ സ​മ​ശീ​ത കാ​ലാ​വ​സ്ഥ​യു​ള്ള നെ​ല്ലി​യാ​ന്പ​തി​യി​ലേ​ക്ക് അ​വ​ധി നാ​ളു​ക​ളി​ൽ സ​ഞ്ചാ​രി​ക​ൾ ഒ​ഴു​കി​യെ​ത്തു​ക​യാ​ണ്. പോ​ത്തു​ണ്ടി ഡാ​മി​ലെ കാ​ഴ്ച്ച​ക​ളും പോ​ത്തു​ണ്ടി മു​ത​ൽ കൈ​കാ​ട്ടി​വ​രെ​യു​ള്ള ചു​ര​ത്തി​ലെ കാ​ഴ്ച്ച​ക​ളും കേ​ശ​വ​ൻ​പാ​റ​യും നൂ​റ​ടി​യും കാ​ര​പ്പാ​റ വെ​ള്ള​ച്ചാ​ട്ട​വും കാ​ര​പ്പാ​റ തൂ​ക്കു​പാ​ല​വും സീ​താ​ർ​കു​ണ്ട്

വ്യൂ​പോ​യി​ന്‍റും സ​ർ​ക്കാ​ർ ഓ​റ​ഞ്ച് ഫാ​മി​ലെ കാ​ഴ്ച്ച​ക​ളും ക​ണ്ടാ​സ്വ​ദി​ക്കാ​ൻ ദി​വ​സേ​ന ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് നെ​ല്ലി​യാ​ന്പ​തി​യി​ലെ​ത്തു​ന്ന​ത്. പ​ല​ക​പ്പാ​ണ്ടി​യി​ലെ ഫാം ​ഹൗ​സും റി​സോ​ർ​ട്ടു​ക​ളും സ​ഞ്ചാ​രി​ക​ളെ കൂ​ടു​ത​ൽ ആ​ക​ർ​ഷി​ക്കു​ന്ന​താ​ണ്. ജൈ​വ വൈ​വി​ധ്യം കൊ​ണ്ട് സ​മൃ​ദ്ധ​മാ​യ നെ​ല്ലി​യാ​ന്പ​തി​യി​ൽ ക​ഴി​ഞ്ഞ കാ​ല​വ​ർ​ഷ​ത്തി​ലെ ഉ​റ​വ​യി​ൽ നി​ന്നു​മാ​യു​ള്ള കൊ​ച്ച​ര​വി​ക​ൾ ചെ​റു വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളാ​യി മാ​റി. നെ​ല്ലി​മ​ല​യി​ൽ വെ​ള്ളി​കൊ​ലു​സ​ണി​ഞ്ഞ​പോ​ലെ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ വീ​ഴു​ന്ന​ത് മ​നോ​ഹ​ര​മാ​യ കാ​ഴ്ച്ച​യാ​ണ്. കു​ണ്ട​റ​ചോ​ല​യും സീ​താ​ർ​കു​ണ്ടും കാ​ര​പ്പാ​റ​യി​ലും വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ സ​ഞ്ചാ​രി​ക​ൾ​ക്ക് സ​ന്തോ​ഷം പ​ക​രു​ന്ന​താ​ണ്.

നെ​ല്ലി​യാ​ന്പ​തി ടൂ​റി​സം വി​ക​സ​ന​ത്തി​നാ​യി 5.13 കോ​ടി​യു​ടെ പ​ദ്ധ​തി നെ​ല്ലി​യാ​ന്പ​തി സ​ർ​ക്കാ​ർ ഓ​റ​ഞ്ച് ഫാ​മി​നോ​ട് ചേ​ർ​ന്നു​ള്ള 25 ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ​രി​സ്ഥി​തി​യോ​ട് ചേ​ർ​ന്ന രീ​തി​യി​ൽ വി​നോ​ദ സ​ഞ്ചാ​ര​വി​ക​സ​ന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് ഒ​ന്നാം ഘ​ട്ട​മാ​യി 5.13 കോ​ടി രൂ​പ​യു​ടെ ഭ​ര​ണ​മാ​നു​മ​തി ല​ഭി​ച്ച​താ​യും അ​റി​യു​ന്നു. പോ​ത്തു​ണ്ടി സാ​ഹ​സി​ക ടൂ​റി​സം പ​ദ്ധ​തി​യ്ക്ക് പി​ന്നാ​ലെ നെ​ല്ലി​യാ​ന്പ​തി​യി​ലും ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തോ​ടെ ഉ​ൾ​നാ​ട​ൻ വി​നോ​ദ സ​ഞ്ചാ​രം പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ക​ഴി​യു​ക​യും, ജ​ന​ങ്ങ​ളു​ടെ ജീ​വി​ത നി​ല​വാ​രം ഉ​യ​ർ​ത്താ​നും ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നെ​ല്ലി​യാ​ന്പ​തി​ക്കാ​ർ.