അ​ത്മ​ഹ​ത്യ ചെ​യ്ത നിലയിൽ
Sunday, November 22, 2020 10:16 PM IST
കോ​യ​ന്പ​ത്തൂ​ർ: തൊ​ഴി​ലി​ൽ ഉ​ണ്ടാ​യ ന​ഷ്ട​ത്തെ തു​ട​ർ​ന്ന് ബി​സി​ന​സു​കാ​ര​ൻ ജീ​വ​നൊ​ടു​ക്കി. പ​ല്ല​ടം വ​ടു​കം പാ​ള​യം ഭാ​ര​തീയാ​ർ സ്ട്രീ​റ്റ് രാ​ജ​ഗോ​പാ​ൽ(70) ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.​ സ്വ​ന്ത​മാ​യി ബി​സി​ന​സ് ന​ട​ത്തി​യി​രു​ന്ന രാ​ജ​ഗോ​പാ​ൽ തൊ​ഴി​ലി​ൽ ഉ​ണ്ടാ​യ ന​ഷ്ട​ത്തെ തു​ട​ർ​ന്ന് മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ലാ​യി​രു​ന്നു.

ഇ​ന്ന​ലെ നെ​ല്ലി​തു​റ ഭ​വാ​നി ന​ദി​ക്ക​രി​കെ ദേ​ഹ​ത്ത് മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു. മേ​ട്ടു​പ്പാ​ള​യം പോ​ലീ​സ് മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തെ​പ്പ​റ്റി പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.