പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ൾ സ്ഥാ​പി​ക്കു​ന്ന​തും ചു​മ​രെ​ഴു​ത്തും
Sunday, November 22, 2020 12:07 AM IST
പാ​ല​ക്കാ​ട്: നി​ല​വി​ലു​ള്ള നി​യ​മ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി പൊ​തു​സ്ഥ​ല​ത്ത് പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ൾ സ്ഥാ​പി​ക്കാം, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലും സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ സ്ഥ​ല​ങ്ങ​ളി​ലും പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നും ചു​മ​രെ​ഴു​തു​ന്ന​തി​നും ഉ​ട​മ​യു​ടെ രേ​ഖാ​മൂ​ല​മു​ള്ള അ​നു​മ​തി​പ​ത്രം വാ​ങ്ങേ​ണ്ട​തും അ​ത് വ​ര​ണാ​ധി​കാ​രി​യു​ടെ​യോ അ​ധി​കാ​ര​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ​യോ മു​ന്പാ​കെ മൂ​ന്നു ദി​വ​സ​ത്തി​ന​കം സ​മ​ർ​പ്പി​ക്ക​ണം.

മോ​ട്ടോ​ർ വാ​ഹ​ന​നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ​ക്ക് വി​ധേ​യ​മാ​യി, പ്ര​ക​ട​നം ന​ട​ക്കു​ന്പോ​ൾ രാ​ഷ്ട്രീ​യ​ക​ക്ഷി​യു​ടെ​യോ സ്ഥാ​നാ​ർ​ത്ഥി​യു​ടെ​യോ വാ​ഹ​ന​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ​ര​സ്യം, കൊ​ടി എ​ന്നി​വ പ്ര​ദ​ർ​ശി​പ്പി​ക്കാം.