പോ​സ്റ്റ​റു​ക​ൾ, ല​ഘു​ലേ​ഖ​ക​ൾ അ​ച്ച​ടി​ക്കു​ന്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട​ത്
Sunday, November 22, 2020 12:07 AM IST
പാലക്കാട്: പ്ര​സാ​ധ​ക​രു​ടെ​യും അ​ച്ച​ടി സ്ഥാ​പ​ന​ത്തി​ന്‍റെ​യും പേ​ര്, വി​ലാ​സം, അ​ച്ച​ടി​ക്കു​ന്ന കോ​പ്പി​ക​ളു​ടെ എ​ണ്ണം എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളി​ച്ച് മാ​ത്ര​മേ പോ​സ്റ്റ​റു​ക​ളും ല​ഘു​ലേ​ഖ​ക​ളും അ​ച്ച​ടി​ക്കാ​ൻ പാ​ടു​ള്ളൂ. ഇ​വ​യു​ടെ പ​ക​ർ​പ്പ് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന് സ​മ​ർ​പ്പി​ക്ക​ണം.
തൊ​പ്പി, മു​ഖം​മൂ​ടി, മാ​സ്ക് എ​ന്നി​വ ഉ​പ​യോ​ഗി​ക്കാം: പ്ര​ചാ​ര​ണ​ത്തി​ന് ഭാ​ഗ​മാ​യി സ്ഥാ​നാ​ർ​ഥി​യു​ടെ ഫോ​ട്ടോ, ചി​ഹ്നം എ​ന്നി​വ ആ​ലേ​ഖ​നം ചെ​യ്ത തൊ​പ്പി, മു​ഖം​മൂ​ടി, മാ​സ്ക് തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ക്കാം. ഇ​വ​യു​ടെ ചെ​ല​വ് ബ​ന്ധ​പ്പെ​ട്ട സ്ഥാ​നാ​ർ​ത്ഥി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം. വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കു​ന്ന​തി​ന് സാ​രി, ഷ​ർ​ട്ട്, മു​ണ്ട്, തു​ണി തു​ട​ങ്ങി​യ​വ വി​ത​ര​ണം ചെ​യ്യു​ന്ന​ത് കു​റ്റ​ക​ര​മാ​ണ്.