വാ‍ളയാർ സംഭവത്തിൽ വേണ്ടത് പു​ന​ര​ന്വേ​ഷ​ണം: മു​ല്ല​പ്പ​ള്ളി
Thursday, October 29, 2020 11:47 PM IST
പാ​ല​ക്കാ​ട്: തു​ട​ര​ന്വേ​ഷ​ണം അ​ല്ല കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പു​ന​ര​ന്വേ​ഷ​ണം ആ​ണ് വാ​ള​യാ​ർ കേ​സി​ൽ ന​ട​ത്തേ​ണ്ട​തെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. വാ​ള​യാ​റി​ൽ കു​ട്ടി​ക​ളു​ടെ നീ​തി​ക്കാ​യി സ​ത്യാ​ഗ്ര​ഹം ഇ​രി​ക്കു​ന്ന ര​ക്ഷി​താ​ക്ക​ളെ​യും വ്യാ​ജ​മ​ദ്യം ക​ഴി​ച്ച് അ​ഞ്ചു​പേ​ർ മ​രി​ച്ച ചെ​ല്ല​ങ്കാ​വ് ആ​ദി​വാ​സി കോ​ള​നി​യും മു​ല്ല​പ്പ​ള്ളി സ​ന്ദ​ർ​ശി​ച്ചു
ജി​ല്ലാ കോ​ണ്‍​ഗ്ര​സ് നേ​തൃ​യോ​ഗ​ത്തി​നു ശേ​ഷം ഉ​ച്ച​യ്ക്ക് ര​ണ്ടു​മ​ണി​യോ​ടെ പെ​ണ്‍​കു​ട്ടി​ക​ളു​ടെ നീ​തി​ക്കാ​യി വീ​ട്ടു​മു​റ്റ​ത്ത് സ​ത്യാ​ഗ്ര​ഹം ഇ​രി​ക്കു​ന്ന ര​ക്ഷി​താ​ക്ക​ൾ​ക്ക് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ക്കാ​ൻ ആ​യി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എ​ത്തി. വാ​ള​യാ​ർ കേ​സ് ന​ട​ത്തി​പ്പി​നാ​വ​ശ്യ​മാ​യ എ​ല്ലാ​വി​ധ പി​ന്തു​ണ​യും കു​ടും​ബ​ത്തി​ന് ആ​വ​ശ്യ​മാ​യ സ​ഹാ​യ​വും ന​ൽ​കു​മെ​ന്നും മു​ല്ല​പ്പ​ള്ളി ഉ​റ​പ്പു​ന​ൽ​കി. പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് നീ​തി ല​ഭി​ക്കു​മെ​ന്ന് സിം​ഹാ​സ​ന​ത്തി​ലി​രു​ന്ന് നാ​ടു​വാ​ഴി​യാ​യ പി​ണ​റാ​യി ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ എ​ല്ലാം പാ​ഴാ​യി എ​ന്ന് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.
വാ​ള​യാ​ർ കേ​സി​ൽ പു​ന​ര​ന്വേ​ഷ​ണ​മാ​ണ് ആ​വ​ശ്യ​മെ​ന്നും മു​ല്ല​പ്പ​ള്ളി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. തു​ട​ർ​ന്ന് വ്യാ​ജ​മ​ദ്യം ക​ഴി​ച്ച് അ​ഞ്ചു​പേ​ർ മ​രി​ച്ച ചെ​ല​ങ്കാ​വ് ആ​ദി​വാ​സി കോ​ള​നി​യി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി. പാ​വ​ങ്ങ​ൾ​ക്കും ദ​ളി​ത​ർ​ക്കും ഒ​പ്പം അ​ല്ല മ​ദ്യ ലോ​ബി​ക്കും ധ​നി​ക​ർ​ക്കും ഒ​പ്പ​മാ​ണ് ഈ ​സ​ർ​ക്കാ​ർ നി​ല​കൊ​ള്ളു​ന്ന​തെ​ന്ന് മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി ​കെ ശ്രീ​ക​ണ്ഠ​ൻ എം ​പി, ര​മ്യ ഹ​രി​ദാ​സ് എം​പി, ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എം ​എ​ൽ എ, ​കൊ​ല്ലം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു കൃ​ഷ്ണ, കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ അ​നി​ൽ​കു​മാ​ർ, ദീ​പ്തി മേ​രി വ​ർ​ഗീ​സ് എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി.