ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി വേണം ഈ ക​നാ​ൽ പാ​ത​യി​ലൂടെ പോകാൻ
Thursday, October 29, 2020 11:47 PM IST
ചി​റ്റൂ​ർ: ന​ല്ലേ​പ്പി​ള്ളി​യി​ൽ ക​നാ​ൽ ബ​ണ്ട് പാ​ല​ത്തി​ലൂ​ടെ ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള വാ​ക്കോ​ട്ടി​ലെ​ത്ത​ണ​മെ​ങ്കി​ൽ യാ​ത്ര​ക്കാ​ര​ൻ ജീ​വ​ൻ പ​ണ​യം വെ​ക്ക​ണം. വാ​ക്കോ​ട് കേ​ണം​പു​ള്ളി ഭാ​ഗ​ത്തു എ​ഴു​പ​തു കു​ടും​ബ​ങ്ങ​ൾ താ​മ​സ​ക്കാ​രാ​ക്കാ​രാ​യു​ണ്ട്. റോ​ഡി​ന്‍റെ കി​ഴ​ക്കു ഭാ​ഗം പ​ത്ത​ടി താ​ഴ്ച്ച​ക്കു​ള്ള പ്ര​ധാ​ന ക​നാ​ലാ​ണ്. പ​ടി​ഞ്ഞാ​റു വ​ശം പ​തി​ന​ഞ്ച​ടി താ​ഴ്ച​യി​ൽ മ​യ​ലു​ക​ളാ​ണ്. പ്രാ​യാ​ധി​ക്യ​മു​ള്ള​വ​രും കു​ട്ടി​ക​ളും ഇ​തു​വ​ഴി ന​ട​ന്നു പോ​വാ​ൻ ഏ​റെ വി​ഷ​മി​ക്കേ​ണ്ട​താ​യി. വാ​ഹ​ന​സ​ഞ്ചാ​രം ഇ​തി​ലും പ​രി​താ​പ​ക​ര​മാ​ണ്. പാ​ള​ത്തി​ൽ ട്രെ​യി​ൻ സ​ഞ്ച​രി​ക്കു​ന്ന​തു പോ​ലെ വേ​ണം വാ​ഹ​ന​ങ്ങ​ൾ ക​നാ​ൽ പാ​ത​യി​ൽ സ​ഞ്ച​രി​ക്കാ​ൻ. റോ​ഡി​ൽ നി​ന്നും ഒ​ര​ടി മാ​റി​യാ​ലും പി​ന്നീ​ട് പ്ര​വ​നാ​തി ത ​മാ യ​ദു​ര​ന്തം നേ​രി​ടേ​ണ്ടി വ​രും. ചെ​റു​പ്പ​ക്കാ​രാ​യെ
ഡ്രൈ​വ​ർ മാ​ത്ര​മാ​ണ് ഓട്ടോ ഇ​തു​വ​ഴി ഓ​ടി​ക്കാ​റു​ള്ളൂ. വാ​ക്കേ​ക്കാ​ടി​ൽ താ​മ​സ​ക്കാ​രാ​യ കാ​റു​ട​മ​ക​ൾ നാ​ല​ഞ്ചു വ​ർ​ഷം ക​നാ​ൽ പാ​ത​യി​ൽ സാ​ഹ​സീ​യ​മാ​യി ഓ​ടി​ച്ചു പ​രി​ശീ​ലി​ച്ച​തി​നാ​ൽ പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ വാ​ഹ​നം ഓ​ടി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ പ ​രി​ച​യ​മി​ല്ലാ​ത്ത​വ​ർ വാ​ക്കോ​ട് പാ​ത​യി​ൽ ക​യ​റി​യാ​ൽ ചെ​കു​ത്താ​നും ക​ട​ലി​നും ഇ​ട​യി​ൽ എ​ന്ന മ​ട്ടി​ൽ കു​ടു​ങ്ങി പോ​വും. ക​നാ​ലി​നു ഇ​രു​വ​ശ​ത്തും സു​ര​ക്ഷി​ത​മാ​യി കൈ​വി​രി​നി​ർ​മ്മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​നു വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മാ​ണു​ള്ള​ത്. ക​നാ​ലി​ൽ പൂ​ർ​ണ്ണ തോ​തി​ൽ വെ​ള്ള​മി​റ​ക്കി​യാ​ൽ പി​ന്നെ ഇ​തു​വ​ഴി ന​ട​യാ​ത്ര പോ​ലും ഭീ​തി ജ​ന​ക​മാ​വു​ക​യാ​ണ്. പ്ര​ദേ​ശ ത്തു ​ഒ​രു വ​ൻ ദു​ര​ന്ത​മു​ണ്ടാ​യ​തി​നു ശേ​ഷ​മേ അ​ധി​കാ​രി​ക​ളു​ടെ ക​ണ്ണു തു​റ​ക്കു​ക​യു​ള്ള എ​ന്ന ആ​വ​ലാ​തി​യാ​ണ് വാ​ക്കോ​ട് താ​മ​സ​ക്കാ​ർ​ക്കു പ​റ​യാ​നു​ള്ള​ത്.