നെന്മാ​റ ടൗ​ണി​ലും പ​രി​സ​ര​ങ്ങ​ളി​ലും മാ​ലി​ന്യ​ങ്ങ​ൾ കു​ന്നു​കൂ​ടു​ന്നു
Thursday, October 29, 2020 11:45 PM IST
നെന്മാ​റ: മ​ന​ങ്ങോ​ട്ടു​പ്പാ​റ​യി​ൽ ചെ​റു​കു​ള​ത്തി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വാ​യ​തോ​ടെ ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്നെ​ന്നു പ​രാ​തി. അ​റ​വു​മാ​ലി​ന്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഉ​ള്ള​വ രാ​ത്രി​യി​ൽ വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി കു​ള​ത്തി​ലേ​ക്കു വ​ലി​ച്ചെ​റി​യു​ന്ന​തി​നാ​ൽ ദു​ർ​ഗ​ന്ധം സ​ഹി​ച്ചാ​ണ് ഇ​വി​ട​ത്തു​കാ​ർ ക​ഴി​യു​ന​ത്.
ക​ഴി​ഞ്ഞ വ​ർ​ഷം പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നാ​യി കു​ള​ത്തി​ന്‍റെ അ​രു​കു​കെ​ട്ടി സം​ര​ക്ഷി​ച്ചി​രു​ന്നു. പി​ന്നീ​ട് പാ​ഴ്ച്ചെ​ടി​ക​ൾ വ​ള​ർ​ന്നു പ​ര​ന്ന​തോ​ടെ വീ​ണ്ടും വൃ​ത്തി​കേ​ടാ​യ അ​വ​സ്ഥ​യി​ലാ​ണ് ഇ​പ്പോ​ൾ കു​ളം. ഇ​തി​ലാ​ണ് മാ​ലി​ന്യം ത​ള്ളു​ന്ന​തും. മാ​ലി​ന്യം ത​ള്ള​രു​തെ​ന്ന ബോ​ർ​ഡ് സ​മീ​പം വെ​ക്ക​ണ​മെ​ന്നാ പ​രാ​തി ന​ൽ​കി​യി​ട്ടും മാ​ലി​ന്യം ത​ള്ള​ൽ കു​റ​യു​ന്നി​ല്ലെ​ന്ന പ​രാ​തി​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക്. നെന്മാ​റ ടൗ​ണി​ൽ പ്ര​ധാ​ന പാ​ത​യോ​ര​ത്തും മാ​ലി​ന്യം ത​ള്ളു​ന്ന പ​തി​വും നി​ല​നി​ൽ​ക്കു​ന്ന​തും സ​മീ​പ​ത്തെ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്നു.
പ്ര​ധാ​ന പാ​ത​യ​രു​കി​ലും ഇ​ട​വ​ഴി​ക​ളി​ലും ആ​ഴ്ച്ക​ളാ​യി കി​ട​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ത്ത​തി​ൽ നാ​ട്ടു​കാ​ർ​ക്ക് പ്ര​തി​ഷേധ​മു​ണ്ട്. തെ​രു​വു​നാ​യ​ക​ൾ മാ​ലി​ന്യം വ​ഴി​യി​ലേ​ക്കു വ​ലി​ച്ചി​ടു​ന്ന​തും പ്ര​ശ്ന​മാ​യി. വീ​ടു​ക​ളി​ൽ നി​ന്ന് മാ​ലി​ന്യ​ശേ​ഖ​ര​ണം ഇ​ല്ലാ​താ​യ​തോ​ടെ മാ​ലി​ന്യം റോ​ഡ​രു​കി​ൽ നി​റ​യു​ന്ന​തി​ന് കാ​ര​ണ​മാ​യി.
വാ​ഹ​ന​ങ്ങ​ളി​ൽ കൊ​ണ്ടു​വ​രു​ന്ന മാ​ലി​ന്യം നി​റ​ച്ച ചാ​ക്കു​കെ​ട്ടു​ക​ളും പാ​ത​യ​രു​കി​ൽ ഉ​പേ​ക്ഷി​ച്ച് പോ​കു​ന്ന​തും പ​തി​വു സം​ഭ​വ​മാ​യി​രി​ക്കു​ന്നു.